ബിഗ് ബോസ് സീസണ്‍ 3-ക്ക് മോഹന്‍ലാല്‍ വാങ്ങുന്നത് 18 കോടി രൂപ?

ബിഗ് ബോസ് മലയാളം സീസണ്‍ 3-യുടെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തവണ ഷോക്കായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

സീസണ്‍ 3-ക്ക് 18 കോടി രൂപയാണ് മോഹന്‍ലാല്‍ വാങ്ങുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 12 കോടി ആയിരുന്നു സീസണ്‍ 2-വിനായി മോഹന്‍ലാല്‍ വാങ്ങിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, ബിഗ് ബോസ് സീസണ്‍ 2-വിലെ മത്സരാര്‍ത്ഥികളായിരുന്ന ആര്യയും രഘുവും, ഒന്നാം സീസണിലെ വിന്നറായ സാബുമോനും കഴിഞ്ഞ ദിവസം ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഓപ്പണിംഗ് പരിപാടികളില്‍ പങ്കെടുത്തിരുന്നു.

സ്റ്റൈലിഷ് മേക്കോവറിലാണ് മോഹന്‍ലാല്‍ സീസണ്‍ 3-യില്‍ എത്തുന്നത്. ജിംഷാദ് ഷംസുദ്ദീന്‍ ആണ് മോഹന്‍ലാലിന് സ്‌റ്റൈലിംഗ് ചെയ്യുന്നത്. മിനിമല്‍ ക്ലാസിക് മുതല്‍ ബൊഹീമിയന്‍, ജാപ്പനീസ് ഫാഷന്‍ എലമെന്റുകള്‍ വരെയുള്ള സ്റ്റൈലുകള്‍ ഇത്തവണ മോഹന്‍ലാലിനായി പരീക്ഷിക്കുന്നുണ്ടെന്നാണ് ജിംഷാദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

Latest Stories

അയർലൻഡ് മണ്ണിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്; സംഭവം ഇങ്ങനെ

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും