ബിഗ് ബോസ് ഹൗസില്‍ അഡാര്‍ എന്‍ട്രിയുമായി ഒമര്‍ ലുലു; ശിഷ്യ തോറ്റിറങ്ങിയ ഇടത്ത് ഗുരുവിന്റെ വിളയാട്ടം; കളികള്‍ ഇനി വേറെ ലെവല്‍!

ബിഗ് ബോസ് സീസണ്‍ 5 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സംവിധായകന്‍ ഒമര്‍ ലുലു. വാരാന്ത്യത്തിലാണ് സാധാരണ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്താറുള്ളത്. എന്നാല്‍ പതിവിനു വിപരീതമായി ബിഗ് ബോസ് വീട്ടിലേക്ക് ഇന്നു മോഹന്‍ലാല്‍ എത്തിയത്. ഞായറാഴ്ച ബിഗ് ബോസ് ഹൗസില്‍ നിന്ന് ആദ്യ മത്സരാര്‍ത്ഥി പടിയിറങ്ങിയിരുന്നു, ഒമര്‍ ലുലുവിന്റെ നല്ല സമയം സിനിമയിലൂടെ എത്തിയ നടിയും മോഡലുമായ എയ്ഞ്ചലീന്‍ മരിയയാണ് പുറത്തായ ആ മത്സരാര്‍ത്ഥി. മൂന്ന് ആഴ്ച്ചകള്‍ക്കു ശേഷമാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ആദ്യ എഡിക്ഷന്‍ നടന്നത്. ആദ്യ ആഴ്ച്ചയില്‍ നോമിനേഷന്‍ ലിസ്റ്റില്‍ വന്നവര്‍ തന്നെയാണ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി വോട്ടിംഗ് ലിസ്റ്റില്‍ തുടര്‍ന്നിരുന്നത്.

ഒരു ഹിന്ദി ചിത്രത്തിനായി താന്‍ മുംബൈയിലേക്ക് പോകുകയാണെന്നുള്ള ഫെയ്സ്ബുക്ക് കുറിപ്പ് ഒമര്‍ ലുലു കഴിഞ്ഞ ദിവസം ഇട്ടിരുന്നു. തുടര്‍ന്നാണ് ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒമര്‍ എത്തിയിരിക്കുന്നത്. ‘ഹിന്ദി പടം സെറ്റായിട്ട് ഉണ്ട് ഇനി കളി മുബൈയില്‍ ബോളിവുഡില്‍, നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാ മതി’ എന്ന കുറിപ്പാണ് ഒമര്‍ ലുലു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നത്.

കൂടാതെ ഏറ്റവും ഒടുവിലായി ഒരു സിംഹത്തിന്റെ ചിത്രത്തിന് പശ്ചാത്തലമായി കെജിഎഫിലെ ഗാനം ചേര്‍ത്തുകൊണ്ടുള്ള സ്റ്റോറിയും ഒമര്‍ ലുലു തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോയുടെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഒമര്‍ ലുലുവിന്റെ പേരുണ്ടായിരുന്നു. ഇത്തവണത്തെ ആദ്യ വൈല്‍ഡ് കാര്‍ഡായ ഹാനാന്‍ ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് ഷോ വിടുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ