'ആദ്യം പൈസയായിരുന്നു ലക്ഷ്യം, പിന്നെയത് പാഷനായി, ആഴ്ച തോറും വലിയ മത്സരങ്ങള്‍ ഉണ്ടാവുമായിരുന്നു'; ബിഗ് ബോസ് താരം അഡോണി

ബിഗ് ബോസ് ഷോയുടെ മൂന്നാം സീസണിന്റെ ഫിനാലയ്ക്ക് ആയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ താന്‍ എങ്ങനെ ബിഗ് ബോസില്‍ എത്തി എന്ന പലരുടെയും ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് സീസണിലെ ഏറെ ജനപ്രീതി നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളായ അഡോണി ടി ജോണ്‍.

തുടക്കത്തില്‍ അഡോണി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതന്‍ ആയിരുന്നില്ല. 77 ദിവസത്തോളം മത്സാര്‍ത്ഥിയായി ഇരുന്നതിന് ശേഷമാണ് അഡോണി പുറത്താവുന്നത്. ബിഗ് ബോസിലേക്ക് യോഗ്യത ലഭിക്കാന്‍ സിനിമാ-സീരിയല്‍ താരങ്ങള്‍ ആവണമെന്നില്ല. അതിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഡോണി പറയുന്നു.

താന്‍ എങ്ങനെ ബിഗ് ബോസില്‍ എത്തി എന്ന് ചോദിച്ച് ഒരുപാട് ആളുകള്‍ ചോദിച്ചിരുന്നു. സാധാരണ ആളുകളെ പോലെ ഇന്‍സ്റ്റാഗ്രാമില്‍ കയറി ഇടയ്ക്ക് ഫോട്ടോ ഇടുന്ന ഒരാളാണ് താന്‍. ഒരു മാസമൊക്കെ കഴിഞ്ഞിട്ടാവും പിന്നെ അതില്‍ കയറുന്നത്. ആകെ 46 ഫോളോവേഴ്സ് ഉള്ളപ്പോഴാണ് ബിഗ് ബോസിലേക്ക് പോവുന്നത്.

ആയിരക്കണക്കിന് ആളുകള്‍ നമ്മളെ അറിയുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. പഠിക്കുന്ന കാലത്ത് പ്രസംഗം, ഡിബേറ്റ്, ആര്‍ജെ ഹണ്ട്, തുടങ്ങിയ മത്സരത്തിലേക്ക് തിരിഞ്ഞിരുന്നു. ആദ്യം പൈസയായിരുന്നു ലക്ഷ്യം. പിന്നെയത് പാഷനായി. ആഴ്ച തോറും വലിയ മത്സരങ്ങള്‍ ഉണ്ടാവുമായിരുന്നു. ആ മത്സരങ്ങളില്‍ നിന്നാണ് റിയാലിറ്റി ഷോയിലേക്ക് വന്നത്.

ശ്രീകണ്ഠന്‍ നായരുടെ ഷോയിലാണ് ആദ്യം എത്തുന്നത്. അവിടെ നിന്നാണ് ബിഗ് ബോസില്‍ എത്തിയത്. നമുക്കുമൊരു കഴിവ് ഉണ്ടെങ്കില്‍, അതിനായി കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ ഒരു കാലത്ത് നിങ്ങള്‍ മാനിക്കപ്പെടും. ലക്ഷക്കണക്കിന് ആപ്ലിക്കേഷന്‍ വരുന്ന ബിഗ് ബോസിലേക്ക് ഒരു പ്രസംഗ മത്സരവേദിയില്‍ നിന്നാണ് താന്‍ എത്തിയത് എന്നാണ് അഡോണി പറയുന്നത്.

Latest Stories

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്