ജാന്‍വി കപൂർ തമിഴിലേക്ക്; ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അജിത്തിന്‍റെ നായിക

ശ്രീദേവിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകൾ ജാന്‍വി കപൂർ തമിഴിലും ഹിന്ദിയിലും തിരക്കേറിയ നടിയാവണമെന്നത്.  ധട്ക്കിലൂടെ ബോളിവുഡിൽ അരങ്ങേറിയ ജാന്‍വി തമിഴിലും എത്തുന്നു എന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. അച്ഛൻ ബോണി കപൂർ നിർമ്മിക്കുന്ന “തല 60” യിലൂടെ ആണ് ജാന്വി തമിഴിൽ എത്തുന്നത്. അജിത് നായകനായ തല 60 എച്ച് . വിനോദാണ് സംവിധാനം ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകണം ഇതുവരെ ഉണ്ടായിട്ടില്ല.

സ്പോർട്സിനും റേസിങ്ങിനും ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് തല 60 ഒരുങ്ങുന്നത്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്. ഓഗസ്റ്റ് ആദ്യ വാരത്തോടെ തല 60 യുടെ ഷൂട്ടിങ് പൂജ നടക്കും. സെപ്റ്റംബർ ആദ്യവാരം മുതൽ ചിത്രീകരണം തുടങ്ങും. സിനിമയിലെ മറ്റു താര നിര സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തു വിടും.

നേരത്തെ ശ്രീദേവിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഇംഗ്ലീഷ് വിംഗീഷിൽ അജിത് അതിഥി താരമായി എത്തിയിരുന്നു. ബോണി കപൂറിന്റെ തന്നെ നിർമാണ സംരംഭമായ “നേർ കൊണ്ട പറവൈ” ആണ് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഹിന്ദി സിനിമ പിങ്കിന്റെ റീമേക്ക് ആയ “നേർകൊണ്ട പറവൈ” ഓഗസ്റ്റ് 8 നു തീയറ്ററുകളിൽ എത്തും.

Latest Stories

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു