നയന്‍സിന്റെ ചിരികാരണം ഒരു ഷോട്ട് വൈകിയത് മൂന്നു മണിക്കൂര്‍

എല്ലാവര്‍ക്കും നല്ലതുമാത്രമേ നയന്‍താരയെക്കുറിച്ച് പറയാനുണ്ടാകു. എവിടെ ആയാലും സൗഹൃദത്തോടെ പെരുമാറുന്ന നയന്‍സിന് ഒരു കുഴപ്പമുണ്ട്. ചിരി തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പാടാണ്. നയന്‍സിന്റെ ഈ ചിരി പ്രശ്‌നം ഒരു ഷോട്ട് വൈകിപ്പിച്ചത് മൂന്നുമണിക്കൂറാണ്. വേലൈക്കാരന്റെ സെറ്റിലെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന കൂട്ടത്തില്‍ ശിവാകാര്‍ത്തികേയനാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

പുതിയ ചിത്രമായ വേലൈക്കാരന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ശിവകാര്‍ത്തികേയന്‍ ഈ രസകരമായ കാര്യം പങ്കുവെച്ചത്. സൂപ്പര്‍സ്റ്റാര്‍ എന്ന പദവി നയന്‍താരയുടെ വ്യക്തിത്വത്തെ ഒട്ടും മാറ്റിയിട്ടില്ല. ഷൂട്ടിങ് സെറ്റില്‍ ആരെങ്കിലും താരത്തെ അങ്ങനെ വിളിച്ചാല്‍ അങ്ങനെ വിളിക്കരുത് എന്നാണ് പറയുക. ചെയ്യുന്ന ജോലിയോട് തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന നടിയാണ് നയന്‍സ്. അവരെ നയിച്ചു കൊണ്ടിരിക്കുന്നതും ഇന്നു കാണുന്ന ഉയരങ്ങളില്‍ എത്തിച്ചതും ഈ ആത്മാര്‍ത്ഥതയാണെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് വേലൈക്കാരന്‍. സ്‌നേഹ, പ്രകാശ് രാജ്, ആര്‍.ജെ. ബാലാജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം 24എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍.ഡി രാജയാണ് നിര്‍മ്മിക്കുന്നത്. 22നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

Latest Stories

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്