2.0 ന് ശേഷം ശങ്കറിന്റെ മെഗാ പ്രോജക്റ്റ്, ഉലകനായകന്റെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റിന്റെ രണ്ടാം ഭാഗം; ചിത്രീകരണം തായ്‌വാനില്‍ തുടങ്ങി

1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്ന്. ഉലകനായകന്‍ കമലഹാസ്സനും മനീഷ കൊയ്‌രാളയും സുകന്യയും തകര്‍ത്തനഭിയിച്ച ചിത്രം. ശങ്കറിന്റെയും ഏ.ആര്‍ റഹ്മാന്റെയും ശക്തമായ സാന്നിദ്ധ്യം കൂടിയായപ്പോള്‍ ഇന്ത്യന്‍ തിയറ്ററുകളില്‍ വിസ്മയം തീര്‍ത്തു. ഇന്ത്യന്‍ ന്റെ രണ്ടാം ഭാഗത്തിന്റെ ഒരുക്കം അണിയറില്‍ തുടങ്ങിക്കഴിഞ്ഞെന്ന സൂചന സംവിധായകന്‍ ശങ്കര്‍ തന്നെ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

എന്തിരന്‍ 2.0 ക്ക് ശേഷം തന്റെ അടുത്ത മെഗാചിത്രത്തിന്റെ ചിത്രീകരണം തായ്‌വാനില്‍ ആരംഭിച്ചിരിക്കുന്നു എന്ന സൂചന വെളിവാക്കുന്ന 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശം ട്വിറ്ററിലൂടെയാണ് ശങ്കര്‍ പുറത്ത് വിട്ടത്. ഇന്ത്യന്‍ 2 ഇന്‍ തായ്‌വാന്‍ എന്നെഴുതിയ ഫ്‌ളോട്ടിംഗ് ലാമ്പ് ആകാശത്തേക്ക് പറത്തിയാണ് ഇന്ത്യന്‍ 2 ന്റെ ചിത്രീകരണം ആരംഭിച്ച വിവരം ശങ്കര്‍ പുറത്ത് വിട്ടിരിക്കുന്നത്. സംവിധായകന്‍ ശങ്കറും ഛായാഗ്രാഹകന്‍ രവി വര്‍മനും ചേര്‍ന്നാണ് ഫ്‌ളോട്ടിംഗ് ലാമ്പ് പറത്തിയത്.

സ്വാതന്ത്ര്യ സമരകാലത്തെ സുഭാഷ് ചന്ദ്രബോസിന്റെ ആര്‍മിയുടെ കഥ, ഇന്ത്യനില്‍ അവതരിപ്പിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംഭവിച്ചതായി കരുതപ്പെടുന്നത് തായ്‌വാനില്‍ വച്ചുണ്ടായ വിമാനപകടത്തിലാണ്. അത് കൊണ്ട് തന്നെ ഇന്ത്യന്‍ 2 ന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് തായ്‌വാനിലാണ് എന്ന വിവരവും ഒപ്പം ചിത്രീകരണം ആരംഭിച്ചതായുമുള്ള സൂചനകള്‍ പ്രതീകാത്മകമായി പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍.

ലൈക്ക പ്രൊഡക്ഷന്‍സാണ് ഇന്ത്യന്‍ 2 നിര്‍മിക്കുന്നത്. ആര്‍ട്ട് ഡയറ്കടര്‍ മുത്തുരാജാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എന്തിരന്‍ 2.0 ,പാപനാശം എന്നീ ചിത്രങ്ങളുടെ സംഭാഷണങ്ങളൊരുക്കിയ ബി ജയമോഹനാണ് ഇന്ത്യന്‍ 2.0 ന്റെ സംഭാഷണങ്ങളും ഒരുക്കുന്നത്. ഇന്ത്യന്‍ 2 വരുന്നതിന്റെ സന്തോഷത്തിലും, ഏ.ആര്‍ റഹ്മാന്റെ മാസ്മരിക സംഗീതം ചിത്രത്തിലുണ്ടാകുമോ എന്ന ആകാംക്ഷയിലുമാണ് പ്രേക്ഷകര്‍.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ