പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മാത്രം കോടികള്‍ ചെലവായി, ധനുഷ് ചിത്രം ഉപേക്ഷിക്കുന്നു? പ്രതികരിച്ച് സംവിധായകന്‍

ധനുഷിനെ നായകനാക്കി ഒരുക്കുന്ന ആയിരത്തില്‍ ഒരുവന്‍ രണ്ടാം ഭാഗം സിനിമ ഉപേക്ഷിച്ചതായി നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ സെല്‍രാഘവന്‍. അണിയറ പ്രവര്‍ത്തകര്‍ ചിത്രം ഉപേക്ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആയിരത്തില്‍ ഒരുവന്‍ 2-വിന്റെ റിസര്‍ച്ചുകള്‍ക്കായും മറ്റ് പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കായും തന്നെ കോടികള്‍ ചെലവ് വന്നു. അതിനാല്‍ തന്നെ ചിത്രം ഉദ്ദേശിക്കുന്നതിനേക്കാള്‍ വളരെ വലിയ ബജറ്റ് ആകും. അതുകൊണ്ട് ചിത്രം നിര്‍ത്തിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ എത്തിയത്.

ഇതോടെയാണ് സെല്‍വരാഘവന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ”എല്ലാ ആദരവോടും കൂടെ ചോദിക്കുന്നു, രഹസ്യമായ ഈ പ്രീപ്രൊഡക്ഷന്‍ എപ്പോഴാണ് നടന്നത് എന്ന് പറയാമോ, അതുപോലെ ഏതാണ് ഈ അജ്ഞാതനായ നിര്‍മ്മാതാവ്? ദയവായി നിങ്ങളുടെ സോഴ്‌സുകള്‍ പരിശോധിക്കുക” എന്ന് സെല്‍വരാഘവന്‍ ട്വീറ്റ് ചെയ്തു.

സെല്‍വരാഘവന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍. കാര്‍ത്തി ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നായകനായത്. ആയിരത്തില്‍ ഒരുവന്‍ 2-വിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തു വിട്ടിരുന്നു. ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

Latest Stories

'പ്രധാനമന്ത്രി മാപ്പ് പറയണം'; മോദിക്കെതിരെ തമിഴകത്ത് വ്യാപക പ്രതിഷേധം, പോസ്റ്ററുകൾ കത്തിച്ച് ഡിഎംകെ പ്രവർത്തകർ

IPL 2024: അവന്റെ ചെവിയ്ക്ക് പിടിച്ച് വിശദീകരണം ആവശ്യപ്പെടണം; ആര്‍സിബി താരത്തെ ശകാരിക്കാന്‍ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് ഇര്‍ഫാന്‍ പത്താന്‍

മത വിദ്വേഷത്തിന് കാത്തു നിന്നവര്‍ അവസരം മുതലെടുത്തു; മലയാളികള്‍ അവജ്ഞയോടെ തള്ളും...തള്ളണം; ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ വിശദീകരണവുമായി ഷെയിന്‍ നിഗം

കാലാവധി അവസാനിക്കാൻ ഇനിയും മാസങ്ങൾ ബാക്കി, പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഋഷി സുനക്

IPL 2024: 'ആക്രമണോത്സുകമായ ആഘോഷങ്ങള്‍ കൊണ്ട് ഐപിഎല്‍ കിരീടം നേടാനാവില്ല, അതിന് നന്നായി കളിക്കുക കൂടി വേണം'; ആര്‍സിബിയെ പരിഹസിച്ച് അമ്പാട്ടി റായിഡു

പെരുമഴയിൽ മുങ്ങി സംസ്ഥാനം; മെഡിക്കൽ കോളേജ് ഉൾപ്പെടെ ആശുപത്രികളിൽ വെള്ളം കയറി, വെള്ളക്കെട്ട് രൂക്ഷം

കോഹ്‌ലിയുടെ ജഴ്സി നമ്പര്‍ '18', അടുത്ത സീസണില്‍ കപ്പ് ആര്‍സിബിയ്ക്ക് തന്നെ!

IPL 2024: രാജസ്ഥാന്റെ വിജയത്തില്‍ സഞ്ജുവിന് യാതൊരു പങ്കും ഇല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു!

യദു ക്രിമിനലല്ല, ഒരു കേസുപോലും അദേഹത്തിന്റ പേരിലില്ല; ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല; മേയറുടെ ആരോപണങ്ങള്‍ കള്ളം; പൊലീസ് കോടതിയില്‍

15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണം; ഇല്ലെങ്കില്‍ നിയമനടപടി; മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ്