അവസാന ചിത്രത്തിന് തിരിച്ചടി, വമ്പന്മാർ പിന്മാറി; ‘ദളപതി 69’ പ്രതിസന്ധിയിൽ ?

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ താൻ അഭിനയ ജീവിതം നിർത്തുകയാണ് എന്ന വിജയ്‌യുടെ തീരുമാനം തെന്നിന്ത്യൻ സിനിമയിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ‘ദളപതി 69’ എന്ന സിനിമ വിജയ്‌യുടെ അവസാന ചിത്രമായിരിക്കുമെന്നും ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള നിരാശാജനകമായ ഒരു റിപ്പോർട്ടാണ് പ്രചരിക്കുന്നത്.

ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലായിരിക്കും ദളപതി 69 നിർമിക്കുക എന്നായിരുന്നു റിപോർട്ടുകൾ. ആർആർആർ എന്ന വമ്പൻ ഹിറ്റ് സിനിമയുടെ നിർമാതാക്കളാണ് ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സ്. എന്നാൽ ഇപ്പോൾ സിനിമയിൽ നിന്ന് പ്രശസ്ത നിർമ്മാതാവ് ഡി.വി.വി ദനയ്യയുടെ ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സ് പിന്മാറിയെന്ന പുതിയ റിപ്പോർട്ടുകൾ ആണ് ഓൺലൈനിൽ പ്രചരിക്കുന്നത്.

ഇതിന് പിന്നിലെ കാരണം ഇവർ വെളിപ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കാൻ ടീം മറ്റ് പ്രശസ്ത പ്രൊഡക്ഷനുകളുമായി ഇപ്പോൾ ചർച്ച നടത്തി വരികയാണ്. റിപ്പോർട്ടുകൾ പ്രകാരം, 7 സ്‌ക്രീൻ സ്റ്റുഡിയോ, സൺ പിക്‌ചേഴ്‌സ്, എജിഎസ് എൻ്റർടൈൻമെൻ്റ് എന്നിവരാണ് പ്രോജക്റ്റിൻ്റെ നിർമ്മാതാക്കളായി എത്താൻ സാധ്യതയുള്ളവർ.

എജിഎസ് എൻ്റർടെയ്ൻമെൻ്റ് ഒഴികെയുള്ള എല്ലാ പ്രൊഡക്ഷൻ ഹൗസുകളും വിജയ്ക്കൊപ്പം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, താഴെപ്പറയുന്ന കാര്യങ്ങളിൽ നിർമ്മാതാക്കളോ അഭിനേതാക്കളോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല.

ചിത്രത്തിന് വേണ്ടി വിജയ് കൈപ്പറ്റുന്നത് വമ്പൻ പ്രതിഫലമാണ് എന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു. 250 കോടി രൂപയാണ് ചിത്രത്തിൽ വിജയ്ക്ക് പ്രതിഫലമെന്നാണ് പറയുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന പ്രതിഫലം കൂടിയാണ് ഇത്.

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന ചിത്രത്തിലാണ് ഇപ്പോൾ വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എ. ജി. എസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ദളപതി 68 നുണ്ട്.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചതും വാർത്തകളിലിടം നേടിയിരുന്നു.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച