"പെണ്ണെന്നാൽ പ്രലോഭനം മാത്രമാണോ? അപ്പൻ ഹാങ്ങോവർ ഇതുവരെ വിട്ടുമാറിയില്ല"; പെൺപ്രതിമ പരാമർശത്തിൽ അലൻസിയറെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ

ചലചിത്ര പുരസ്കാര വിതരണവേദിയിൽ നടൻ അലൻസിയർ നടത്തിയ പെൺപ്രതിമ പരാമർശത്തിനെതിരെ പ്രതിഷേധം കത്തുകയാണ്. അപ്പൻ സിനിമയിലെ കഥാപാത്രത്തിന്റെ ഹാങ്ങ് ഓവർ വിട്ട് മാറാതെയാണ് അലൻസിയർ നിൽക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഈ അടുത്ത കാലത്ത് ഒരു അവാർഡ് വേദിയിലും ഇത്രയും തരംതാണ ഒരു പ്രസ്താവന കണ്ടിട്ടില്ലെന്നാണ് വിമർശനം.

പെണ്ണ് എന്നത് നിങ്ങൾക്ക് വെറുമൊരു പ്രലോഭന വസ്തു മാത്രം ആണെന്ന് തന്നെയല്ലേ നിങ്ങൾ ഈ പറഞ്ഞു വെക്കുന്നത്? ഉള്ളിലെ ആൺ അഹന്ത തന്നെയാണ് പുറത്തേക് ഛർദിച്ചതെന്നുംഎന്നാണ് നാടക കലാകാരൻ ശ്യാം സോർബ കുറിച്ചിരിക്കുന്നു.

അതിനിടെ, അലൻസിയർക്കെതിരെ അവാർഡ് ജേതാവ് ശ്രുതി ശരണ്യവും രംഗത്തെത്തിയിട്ടുണ്ട്. അലൻസിയറിന്റെ പ്രസംഗം നിരുത്തരവാദപരവും നികൃഷ്ടവുമെന്നാണ് ശ്രുതി ഫെയ്സ്ബുക്കിൽ കുറിച്ചത്. അലൻസിയറുടെ വിവാദ പരാമർശത്തിൽ പ്രമുഖ താരങ്ങളുടെ അഭിപ്രായം എന്തെന്ന് അറിയാൻ താൽപര്യപ്പെടുന്നവരും സോഷ്യൽ മീഡിയയിൽ ഏറെയാണ്.

ഇവനൊക്കെ ഒരു വികാരമേ ഉള്ളു, മാൻഡ്രേക്കിന്റെ തല സമ്മാനമായി കൊടുക്കണം, പെണ്ണെന്നാൽ പ്രലോഭനം മാത്രമാണോ?, അവാർഡ് പിൻവലിക്കണം എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. ഇത് ആദ്യമായല്ല അലൻസിയർ വിവാദത്തിൽ പെടുന്നത്. നേരെത്തെ മീടു അടക്കം താരത്തിനെതിരെ ഉയർന്നിരുന്നു.

പുരസ്‌കാര വിതരണ വേദിയില്‍ പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നാണ് മികച്ച അഭിനേതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സെപ്ഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ അലന്‍സിയര്‍ പ്രസംഗത്തിനിടെ പറഞ്ഞത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുളള ശില്‍പ്പം വേണമെന്നുമാണ് അലന്‍സിയര്‍ ആവശ്യപ്പെട്ടത്.

ആണ്‍കരുത്തുള്ള പ്രതിമ നല്‍കുന്ന അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അതു മാത്രമല്ല സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് 25000 രൂപ നല്‍കി അപമാനിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ വേദിയിലായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനങ്ങള്‍.മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി പുരസ്‌കാരത്തിന് അര്‍ഹരായ 47 ചലച്ചിത്ര പ്രതിഭകള്‍ സന്നിഹിതരായ വേദിയിലായിരുന്നു വിവാദ പരാമര്‍ശം.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി