'മിന്നൽ മുരളി'യ്ക്ക് റീച് കിട്ടാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസായതുകൊണ്ട്, തിയേറ്റർ റിലീസായിരുന്നെങ്കിൽ മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോയേനെ' : ബേസിൽ ജോസഫ്

ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ‘മിന്നൽ മുരളി’യ്ക്ക് റീച് കിട്ടാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസ് ആണെന്ന് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ബേസിൽ ജോസഫ്. ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു ബസിലിന്റെ പ്രതികരണം.

ആറോളം രാജ്യങ്ങളിൽ മിന്നൽ മുരളി ടോപ് ട്രെൻഡിങ്ങിൽ ആയിരുന്നെന്നും നെറ്റ്ഫ്‌ളിക്‌സ് പോലൊരു വലിയ പ്ലാറ്റ്‌ഫോം ആ സിനിമ ഏറ്റെടുത്തതോടെ വലിയൊരു റീച്ച് കിട്ടിയെന്നും തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ മലയാളത്തിൽ മാത്രം സിനിമ ഒതുങ്ങിപ്പോവുമായിരുന്നെന്നും ബേസിൽ പറയുന്നു. കോവിഡ് പാൻഡെമിക് മൂലം തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാതിരുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്തത്.

‘തിയേറ്റർ എക്‌സ്പീരിയൻസിന് വേണ്ടി ഡിസൈൻ ചെയ്ത പടമായിരുന്നു അത്. എങ്ങനെയെങ്കിലും തിയേറ്ററിൽ ഇറക്കണമെന്ന് ചിന്തിച്ചു. ഇപ്പോഴും പലരും ഞങ്ങളോട് അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഈ സിനിമ തിയേറ്ററിൽ കാണാൻ പറ്റിയില്ലായിരുന്നു എന്നൊക്കെ പറയാറുണ്ട്. പക്ഷേ, ഒടിടിയിൽ ഇറക്കിയതുകൊണ്ട് വേറൊരു ഗുണമുണ്ടായി, നെറ്റ്ഫ്‌ളിക്‌സ് പോലൊരു വലിയ പ്ലാറ്റ്‌ഫോം ആ സിനിമ ഏറ്റെടുത്തതോടെ വലിയൊരു റീച്ച് കിട്ടി. അവരുടെ പ്രൊമോഷനും ബാക്കി കാര്യങ്ങളുമെല്ലാം എല്ലായിടത്തും എത്തി’

‘ആറോളം രാജ്യങ്ങളിൽ ആ സിനിമയായിരുന്നു കുറേ നാൾ ടോപ് ട്രെൻഡിങ്ങിൽ. സൂപ്പർഹീറോ സിനിമകൾക്കുള്ള സ്വീകാര്യത കാരണമാണ് അതിന് പിന്നിൽ. ഒരുപക്ഷേ തിയേറ്ററിൽ റിലീസായിരുന്നെങ്കിൽ മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോയേനെ. ഇപ്പോൾ കാണുന്ന തരത്തിൽ ഒരു റീച്ച് അതിന് കിട്ടില്ലായിരുന്നു’

Latest Stories

'ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി അപഹാസ്യം'; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ പരിഹാസ പോസ്റ്റുമായി കെ കെ ശൈലജ

പൂപ്പാറയിൽ പൊളിഞ്ഞത് കെട്ടിടങ്ങൾ മാത്രമല്ല; കേരളത്തിന്റെ ഭൂമിനീതിയുടെ കപടതയും

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ തട്ടിയെടുത്ത് ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, കടുത്ത അമർഷവും വേദനയും ഉണ്ട്'; ടി സിദ്ദിഖ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്ക് ബോട്ടിന് തീപിടിച്ച് ഒരു മരണം; 17 പേരെ സാഹസികമായി രക്ഷപെടുത്തി

മുഖ്യമന്ത്രി ചര്‍ച്ച; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്, നേതാക്കൾക്ക് സമയം അനുവദിച്ചു

'അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും, ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം'; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി, ലക്ഷ്യം ആയുധങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പുവരുത്തൽ'; വെളിപ്പെടുത്തലുമായി ചൈന