പ്രഭാസിന്റെ സലാര്‍ വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ലോകം എമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2023 സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളില്‍ എത്തും. ഹോംമ്പലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടുര്‍ ആണ് സലാര്‍ നിര്‍മ്മിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലെര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസിനെ കൂടാതെ ശ്രുതി ഹാസന്‍, പ്രിത്വിരാജ് സുകുമാരന്‍, ജഗപതി ബാബു തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

2020 ഡിസംബറില്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി 2021 ല്‍ ആണ്. രവി ബസ്‌റൂര്‍ ആണ് മ്യൂസിക് ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്. ഭുവന്‍ ഗൗഡ സിനിമട്ടോഗ്രാഫി നിര്‍വഹിക്കുന്നു. 2022 ഏപ്രില്‍ 14 ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ മൂലം ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനാല്‍ റിലീസ് മാറ്റി വെക്കുകയായിരുന്നു. പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് സലാര്‍.

ഉഗ്രം, കെ ജി എഫ് ചാപ്റ്റര്‍ വണ്‍, കെ ജി എഫ് ചാപ്റ്റര്‍ ടു എന്നീ മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു