ആരാധകനെ മൈക്ക് കൊണ്ടടിച്ച് ഫോണ്‍ വാങ്ങി വലിച്ചെറിഞ്ഞ് ആദിത്യ നാരായണന്‍; ഗായകനെതിരെ കടുത്ത പ്രതിഷേധം

ലൈവ് പരിപാടിക്കിടെ ആരാധകനെ മൈക്ക് കൊണ്ട് അടിച്ച് ഗായകന്‍ ആദിത്യ നാരായണന്‍. സംഗീത പരിപാടിക്കിടെ ഗായകന് നേരെ കൈ നീട്ടിയ ആരാധകരില്‍ ഒരാളെ ആദിത്യ മൈക്ക് കൊണ്ടടിക്കുകയും ഫോണ്‍ വാങ്ങി ദൂരേക്കു വലിച്ചെറിയുകയുമാണ് ചെയ്തത്.

ഗായകന്റെ ഈ മോശം പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. ഛത്തീസ്ഗഡിലെ ഭിലായിലാണ് സംഭവം. ഒരു കോളജിലാണ് ആദിത്യ നാരായണന്‍ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയത്. വിവിധയിടങ്ങളില്‍ നിന്നും ഗായകന്റെ പാട്ട് കേള്‍ക്കാനായി ആരാധകര്‍ എത്തിയിരുന്നു.

ഷാരൂഖ് ഖാന്റെ ചിത്രമായ ഡോണിലെ ‘ആജ് കി രാത്’ എന്ന ഗാനമായിരുന്നു ആദിത്യ ആ സമയത്ത് ആലപിച്ചുകൊണ്ടിരുന്നത്. വേദിയുടെ മുന്‍നിരയിലായി നിന്ന ഒരു ആരാധകന്‍ ആദിത്യയ്ക്ക് നേരെ കൈ നീട്ടിയപ്പോഴാണ് ഗായകന്‍ പ്രകോപിതനായത്.

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഗായകനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ ആരംഭിച്ചത്. ഗായകന്‍ പ്രകോപിതനായതിന്റെ കാരണവും പലരും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ആദിത്യ നാരായണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്