ഇസ്രായേലിനെ പിന്തുണച്ച് ജസ്റ്റിന്‍ ബീബറുടെ പോസ്റ്റ്; ഉടന്‍ തിരുത്ത്!

ഇസ്രായേലിനെ പിന്തുണച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പങ്കുവച്ച പോസ്റ്റ് വിവാദം. ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ‘ഇസ്രായേലിന് വേണ്ടി പ്രാര്‍ത്ഥിക്കൂ’ എന്ന് ജസ്റ്റിന്‍ ബീബര്‍ എഴുതിയിരുന്നത്. എന്നാല്‍ പോസ്റ്റ് കൂടുതല്‍ പ്രചരിക്കുന്നതിന് മുമ്പ് തന്നെ ബീബറിന് അബദ്ധം മനസിലായി.

മിനിറ്റുകള്‍ക്കുള്ളില്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നീട് ചിത്രമില്ലാതെ ‘ഇസ്രായേലിന് വേണ്ടി പ്രാര്‍ത്ഥിക്കൂ’ സന്ദേശം ബീബര്‍ പങ്കുവച്ചു. എന്നാല്‍ താരത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ബീബറിനെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകളും എത്തുന്നുണ്ട്.

അതേസമയം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഗാസയില്‍ 1,200 പേരോളം പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഗാസയിലെ ഹമാസിന്റെ കമാന്‍ഡോ യൂണിറ്റ് ആസ്ഥാനങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.

അതിര്‍ത്തിയില്‍ ആയിരക്കണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസയിലേക്ക് കടക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ഗാസയില്‍ ഇസ്രായേല്‍ ഒരു ഗ്രൗണ്ട് ഓപ്പറേഷന് തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും