'എൻജോയ് എൻജാമി'എന്ന പാട്ടിന് ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ല; എ. ആർ റഹ്മാൻ പങ്കാളിയായ മാജ യൂട്യൂബ് ചാനലിനെതിരെ സന്തോഷ് നാരായണൻ രംഗത്ത്

ഇന്ത്യൻ സ്വതന്ത്ര സംഗീത ശാഖയെ മുഴുവൻ ഇളക്കിമറിച്ച ഗാനമായിരുന്നു, റാപ്പർ അറിവ് വരികളെഴുതി കമ്പോസ് ചെയ്ത എൻജോയ് എൻജാമി. സന്തോഷ് നാരായണൻ പ്രൊഡ്യൂസ് ചെയ്ത മ്യൂസിക് ആൽബത്തിൽ അറിവും ദീയുമാണ് പാടി അഭിനയിച്ചത്.

2021- മാർച്ച് 7 ന് പുറത്തിറങ്ങിയ ഗാനത്തിന്റെ മൂന്നാം വാർഷികമാണ് ഈ വർഷം. മാജ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് ഇതുവരെ 487 മില്ല്യൺ വ്യൂസാണ് ലഭിച്ചിരിക്കുന്നത്.

എന്നാൽ മാജ യൂട്യൂബ് ചാനലിൽ നിന്നും തങ്ങൾക്ക് ഇതുവരെ പ്രതിഫലമൊന്നും ലഭിച്ചില്ലെന്നാണ് ആൽബത്തിന്റെ മൂന്നാം വാർഷികത്തിൽ സന്തോഷ് നാരായണൻ എക്സിലൂടെ വെളിപ്പെടുത്തിയത്.

സൗത്ത്- ഏഷ്യൻ ഇൻഡിപെന്റന്റ് ആർട്ടിസ്റ്റുകളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഓസ്കർ ജേതാവ് എ. ആർ റഹ്മാന്റെ സഹകരണത്തോടെ മൂന്ന് കനേഡിയൻ സ്വദേശികളാണ് മാജ യൂട്യൂബ് ചാനൽ ആരഭിച്ചത്.

കൂടാതെ ആൽബത്തിന്റെ പൂർണ്ണ അവകാശങ്ങളും, വരുമാനവും, റോയൽറ്റിയും തങ്ങൾക്ക് തന്നെ നൽകുമെന്ന് ഉറപ്പുനൽകിയാണ് മാജ തങ്ങളുടെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതെന്നും, എന്നാൽ മൂന്ന് വർഷമായിട്ടും തങ്ങൾക്ക് ഇതുവരെ യാതൊരുവിധ പ്രതിഫലവും ലഭിച്ചില്ലെന്ന് പറഞ്ഞ സന്തോഷ് നാരായണൻ, ഇനി മുതൽ ഇൻഡിപെന്റന്റ് ആർട്ടിസ്റ്റുകളെ പിന്തുണയ്ക്കാൻ താൻ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

എന്നാൽ കമ്പനിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇല്ലെന്നാണ് എ. ആർ റഹ്മാൻ ഇക്കാര്യത്തിൽ വ്യക്തമാക്കിയത്. താൻ മാജയുടെ വെറുമൊരു മെന്റർ മാത്രമായിരുന്നെന്നും, അവർ ആർട്ടിസ്റ്റുകൾക്ക് നൽകുന്ന ഉറപ്പുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും എ. ആർ റഹ്മാൻ പറഞ്ഞു.

Latest Stories

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ