'ആറ്റുവഞ്ചി പൂത്ത രാവില്‍..'; ഉണ്ണി മേനോന്റെ ഗാനം ശ്രദ്ധ നേടുന്നു

ഗായകന്‍ ഉണ്ണി മേനോന്‍ ആലപിച്ച ‘ആറ്റുവഞ്ചി പൂക്കള്‍’ എന്ന ആല്‍ബം ശ്രദ്ധേയമാകുന്നു. ആല്‍ബത്തിലെ ‘ആറ്റുവഞ്ചി പൂത്ത രാവില്‍..’ എന്ന് തുടങ്ങുന്ന മനോഹരമായ മെലഡിയാണ് സംഗീതാസ്വാദകര്‍ ഏറ്റെടുത്തിരിക്കുന്നത്. യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ പ്രശാന്ത് മോഹന്‍ എം.പിയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

സിനിമ-ആല്‍ബം മേഖലകളില്‍ സംഗീത സംവിധായകനായി ദീര്‍ഘ നാളായി പ്രവര്‍ത്തിക്കുന്ന പ്രശാന്ത് മോഹന്‍ അഭിനേതാവ് കൂടിയാണ്. ബിന്ദു പി. മേനോനാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമ-സംഗീത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്.

ബ്ലിസ് റൂട്ട്‌സിന്റെ ബാനറില്‍ രൂപേഷ് ജോര്‍ജ് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മേനോന്‍ ആലപിച്ച ഗാനത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്യാം മംഗലത്താണ്. അമലും സുമേഷും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ടോണി സിജിമോനും ജാന്‍വി ബൈജുവുമാണ് ഗാനത്തിനൊപ്പം ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മിക്‌സിങ് സുരേഷ് കൃഷ്ണയും പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷും നിര്‍വ്വഹിച്ചിരിക്കുന്നു. റോസ്മേരി ലില്ലുവാണ് ഡിസൈനുകള്‍. പി.ആര്‍.ഒ ശരത് രമേശ്, സുനിത സുനില്‍.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്