നമിതയുടെ 'അല്‍ മല്ലു': റിവ്യു

നമിത പ്രമോദിനെ നായികയാക്കി ബോബന്‍ സാമുവല്‍ ഒരുക്കിയ ചിത്രമാണ് അല്‍ മല്ലു. സമകാലീന പ്രവാസ ലോകത്തെ മലയാളി പെണ്‍കുട്ടിയുടെ കഥയാണ് അല്‍ മല്ലു പറയുന്നത്. സദാചാരത്തിന്റെ കാര്യം വരുമ്പോള്‍ പുരുഷന്‍ നായകനും സ്ത്രീ പിഴച്ചവളുമാകുന്ന സമൂഹത്തെയാണ് ചിത്രത്തില്‍ പ്രദിപാതിക്കുന്നത്. പ്രവാസികളുടെ കറയറ്റ സൗഹൃദവും പ്രശ്‌നങ്ങളും അതിജീവനശ്രമങ്ങളും ചിത്രത്തിലൂടെ പറയുന്നു.

നായികാ പ്രധാന്യമുള്ള ചിത്രമായാണ് അല്‍ മല്ലു ഒരുക്കിയിരിക്കുന്നത്. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രമായാണ് നമിത ചിത്രത്തിലെത്തുന്നത്. നമിതയുടെ അഭിനയമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. നേരത്തെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഗൗരവം നിറഞ്ഞ വേഷം കൃത്യമായി അഭിനയിച്ച് ഫലിപ്പിക്കാന്‍ നമിതക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്തിലെത്തുന്ന മിയയും ലാലും തങ്ങളുടെ ഭാഗം കൃത്യതയോടെ അവതരിപ്പിച്ചിട്ടുണ്ട്.

Image may contain: 1 person, standing and text

നായകനായെത്തിയ പുതുമുഖതാരം ഫാരിസും തൃപ്തികരമായ അഭിനയം കാഴ്ചവക്കുന്നുണ്ട്. വില്ലനായെത്തിയ അനൂപും കഥാപാത്രത്തെ മികച്ചതാക്കി. ധര്‍മ്മജന്‍, മിഥുന്‍ രമേശ്, വരദ എന്നിവരും വേഷം ഭംഗിയാക്കി. അബുദാബി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച അല്‍ മല്ലുവില്‍ ഗള്‍ഫിന്റെ സൗന്ദര്യവും ജീവിതവും ഒപ്പിയെടുത്തിട്ടുണ്ട്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിവേക് മേനോന്‍ ആണ് ഛായാഗ്രഹണം.

Image may contain: 3 people, people smiling, people standing and text

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ