പലസ്തീന് പിന്തുണ; നിലപാടിൽ ഉറച്ച് മിയ ഖലീഫ; സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാർ വേണ്ടെന്ന് താരം

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ പലസ്തീനെ പിന്തുണച്ച് മുൻ പോൺ താരം മിയ ഖലീഫ പ്രതികരിച്ചിരുന്നു. ഇതോടെ നിരവധി ബിസിനസ് കരാറുകളിൽ നിന്ന് താരം ഒഴിവാക്കപ്പെടുകയായിരുന്നു. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ മിയയുമായുള്ള ബിസിനസ് കരാറിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി മിയ തന്നെ രംഗത്തെത്തി.

സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാർ തനിക്കും വേണ്ടെന്ന് മിയ തിരിച്ചടിച്ചു. അമേരിക്കന്‍ മാഗസിനായ പ്ലേബോയ് മിയ ഖലീഫയുമായുള്ള കരാറുകൾ റദ്ദാക്കിയതിന് പിന്നാവെയാണ് ഷാപ്പിറോയും കരാർ വേണ്ടെന്നുവച്ചത്.പ്ലേബോയ് പ്ലാറ്റ്‌ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്തു. കോടികളുടെ നഷ്ടമാണ് ഇതിലൂടെ താരത്തിന് ഉണ്ടായത്. എന്നാൽ തന്റെ നിലപാട് മാറ്റുവാൻ മിയ തയ്യാറായില്ല.

മിയ ഖലീഫയുടെ പോസ്റ്റ് അസ്വസ്ഥജനകവും വെറുപ്പുളവാക്കുന്നതുമാണെന്ന് ഷാപ്പിറോ എക്സിൽ കുറിച്ചു. മരണം, ബലാത്സംഗം, ബന്ദിയാക്കൽ തുടങ്ങിയ കാര്യങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുവെന്ന വസ്തുത തീർത്തും മോശമാണ്. നിങ്ങളുടെ അജ്ഞത വിശദീകരിക്കാൻ വാക്കുകൾക്ക് കഴിയില്ല. ദുരന്തമുഖത്ത് മനുഷ്യർ ഒന്നിക്കേണ്ടതുണ്ട്. നിങ്ങൾ നല്ല വ്യക്തിയാകാൻ ഞാൻ പ്രാർഥിക്കുന്നു -ഷാപിറോ കുറിച്ചു.മിയ ഖലീഫയുമായി കരാർ ഉറപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നെന്നും എന്നാൽ നടപടികൾ അവസാനിപ്പിക്കുകയാണെന്നും ഷാപിറോ വ്യക്തമാക്കി.

പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ല എന്നായിരുന്നു മിയ എക്സില്‍ കുറിച്ചത്. പലസ്തീനിലെ സാഹചര്യം മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ ആ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയിക്കുമെന്നും മിയ എക്സില്‍ കുറിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മിയയ്ക്കെതിരെ പ്രതിഷേധം ഉയരുകയായിരുന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്