പ്രധാന കഥാപാത്രം മദ്യം തന്നെ ; പ്രേക്ഷക പ്രീതി നേടി കൊറോണ ധവാൻ, പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരി

മനുഷ്യർക്കൊപ്പം മദ്യവും പ്രദാന കഥാപാത്രമായെത്തുന്ന ചിത്രമാണ് കൊറോണ ധവാൻ. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമ്മിച്ച ചിത്രം നവാഗതനായ നിതിൻ സി.സിയാണ് സംവിധാനം ചെയ്തത്. സുജയ് മോഹൻരാജിന്റെതാണ് തിരക്കഥ.

ചിത്രം ഓഗസ്ത് 4 നാണ് റിലീസ് ചെയ്തത്. പ്രേക്ഷകപ്രീതി നേടി ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് പിന്തുണ നൽകിക്കൊണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയാകുകയാണ്. ചിത്രത്തിന് പിന്തുണ നൽകിക്കൊണ്ട് ലിജോ ജോസ് പങ്കുവെച്ചത് ‘കൊറോണ ജവാൻ’ എന്ന പേരിൽ നേരത്തെ പുറത്തുവിട്ട പോസ്റ്ററാണ്.ഇത് സെൻസർ ബോർഡിനോടുള്ള പ്രതിഷേധമായാണ് ആരാധകർ കാണുന്നത്.

ശ്രീനാഥ് ഭാസി, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സുപ്രധാന കഥാപാത്രമായി മദ്യത്തെ അവതരിപ്പിച്ചതിനാൽ ‘കൊറോണ ജവാൻ’ എന്നായിരുന്നു സിനിമക്ക് ആദ്യം പേര് നൽകിയിരുന്നത്. എന്നാൽ സെൻസർ ബോർഡിൻറെ ആവശ്യപ്രകാരം പേരിലെ ജവാൻ മാറ്റി ധവാൻ ആക്കുകയായിരുന്നു.

കൊറോണകാലത്തിന്റെ പശ്ചാത്തലത്തിൽ, ആനത്തട്ടം ദേശത്തെ മദ്യപാന്മാർക്ക് ലോക്ക്ഡൗണിൽ മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് അവർ നേരിടുന്ന അവസ്ഥകളും പ്രതിസന്ധികളുമാണ് ‘കൊറോണ ധവാൻ’ന്റെ പ്രമേയം. ജോണി ആൻ്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുഗത, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ജനീഷ് ജയാനന്ദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് അജീഷ് ആനന്ദാണ്. റിജോ ജോസഫ് സംഗീതം പകരുന്ന ചിത്രത്തിന് ബിബിൻ അശോകാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. ജിനു പി. കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.

Latest Stories

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം