ടോം ആന്റ് ജെറി സംവിധായകന്‍ യൂജീന്‍ മെറില്‍ ഡീച്ച് അന്തരിച്ചു

ടോം ആന്റ് ജെറി, പോപേയ് ആനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനും ഓസ്‌കര്‍ ജേതാവുമായ യൂജീന്‍ മെറില്‍ ഡീച്ച് (95) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ മാസങ്ങളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് മരണം.

മണ്‍റോ എന്ന അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെയാണ് അദ്ദേഹത്തിന് ഓസ്‌കര്‍ ലഭിച്ചത്. ടോം ആന്‍ഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്ലര്‍ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1924-ല്‍ ഷിക്കാഗോയിലായിരുന്നു യൂജീന്‍ മെറില്‍ ജനിച്ചത്. വ്യോമസേനയില്‍ പൈലറ്റായി ജോലി ചെയ്തതിന് ശേഷമാണ് യൂജീന്‍ സിനിമാ രംഗത്തേക്കെത്തുന്നത്. ആനിമേഷന്‍, ഇലസ്ട്രേഷന്‍ രംഗത്തെത്തിയ അദ്ദേഹം കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനായി മാറുകയായിരുന്നു.

Latest Stories

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്