ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഒപ്പം കാല്‍നട യാത്രക്കാരനായി ഹോളിവുഡ് താരവും

ഉക്രൈനില്‍ നിന്നും പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം കാല്‍നട യാത്രക്കാരനായി ഹോളിവുഡ് നടനും സംവിധായകനുമായ സീന്‍ പെന്നും. താരം തന്നെയാണ് നടന്നു പോകുന്നതിന്റെ ചിത്രം ട്വീറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

”ഞങ്ങളുടെ കാര്‍ റോഡിനരികെ ഉപേക്ഷിച്ചതിന് ശേഷം ഞാനും രണ്ട് സഹപ്രവര്‍ത്തകരും പോളിഷ് അതിര്‍ത്തിയിലേക്ക് കിലോമീറ്ററുകള്‍ നടന്നു” എന്നാണ് തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് സീന്‍ ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യന്‍ അധിനിവേശത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി ഓസ്‌കര്‍ ജേതാവ് കൂടിയായ സീന്‍ പെന്‍ ഉക്രൈനിന്റെ തലസ്ഥാനമായ കീവില്‍ എത്തിയത്.

ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ ദിവസമാണ് പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുടെ ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കാനായാണ് സീന്‍ ഉക്രൈനില്‍ എത്തിയത്.

ഡോക്യുമെന്ററിയ്ക്ക് വേണ്ടി ഉക്രേനിയന്‍ രാഷ്ട്രീയ, സൈനിക വ്യക്തികളെയും മാധ്യമപ്രവര്‍ത്തകരെയും പെന്‍ അഭിമുഖം നടത്തിയിരുന്നുവെന്നും അതിനായി നവംബറില്‍ പെന്‍ ഉക്രൈന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും സെലെന്‍സ്‌കിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ