'ചെന്നൈയില്‍ അവര്‍ ഒരുമിച്ച് താമസിക്കുകയാണ്, സെറ്റില്‍ വെച്ചാണ് പ്രണയത്തിലാകുന്നത്..'; നടി മഞ്ജിമ മോഹന്‍ വിവാഹിതയാകുന്നു?

നടി മഞ്ജിമ മോഹന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹിതയാകുന്നത്. ‘ദേവരാട്ടം’ എന്ന ചിത്രത്തില്‍ മഞ്ജിമയുടെ നായകനായ ഗൗതം കാര്‍ത്തിക് ആണ് വരന്‍ എന്നാണ് ഡിടി നെക്‌സ്റ്റ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.

അവര്‍ ചെന്നൈയില്‍ ഒരുമിച്ച് താമസിക്കുകയാണ്. ദേവരാട്ടത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചിതരാകുന്നത്. ഈ വര്‍ഷാവസാനം ഇരുവരും ഒരു ശുഭദിനത്തിനായി കാത്തിരിക്കുകയാണ്. വരും മാസങ്ങളില്‍ വിവാഹവും ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്.

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ്, പ്രിയം, സുന്ദര പുരുഷന്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ മഞ്ജിമ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ. മലയാളത്തില്‍ നിവിന്‍ പോളിയുടെ നായികയായി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജിമ നടിയായി അരങ്ങേറ്റം കുറിച്ചത്. വിവാഹം ഏപ്രിലില്‍ നടക്കുമെന്ന് സൂചനയുണ്ട്.

ഏപ്രിലില്‍ വിവാഹം നടക്കില്ലെന്ന് മഞ്ജിമ പറഞ്ഞെങ്കിലും ഗൗതം കാര്‍ത്തിക്കുമായുള്ള ബന്ധം താരം നിഷേധിച്ചിട്ടില്ല. ഏപ്രിലില്‍ താന്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നും, കല്യാണം നടക്കുന്നുണ്ടെങ്കില്‍ അത് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

'ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്'; ടിനി ടോം

'പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു, മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് അതിജീവിത

കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും; സർക്കാർ പദ്ധതിയാണ്, ആശങ്ക വേണ്ട: സി.പി. ജോൺ

'ജിഹാദി എന്ന് ഞാൻ വിളിച്ചിട്ടില്ല; നന്നായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ​ഗൂഢാലോചന നടക്കുന്നുണ്ട് : ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം

ഡൽഹിയിലെത്തി മുതിർന്ന നേതാക്കളെ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

'6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയം, പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു'; ഗിവർഗീസ് മാർ കൂറിലോസ്

ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 90 മരണം; 9 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു

വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം VB 135452 എന്ന നമ്പറിന്

‘കോക്ക്‌റോച്ചുകൾ’ മുതൽ ഡിജിറ്റൽ കലാപം വരെ: ഇന്ത്യയിലെ Gen Z രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി മാറുന്ന Cockroach Janta Party

'ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി'; ടിനി ടോമിനെതിരെ ആരോപണവുമായി നടി അൻസിബ