'ജിഹാദി വിജയിച്ചു, നീതി തോറ്റു'; നടി സൈറ വാസിമിന് എതിരെ ഹേറ്റ് കാമ്പയിന്‍

ആമിര്‍ ഖാന്റെ “ദംഗല്‍” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സൈറ വാസിമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് കാമ്പയിന്‍. കഴിഞ്ഞ ദിവസമാണ് താരത്തെ ഫ്‌ളൈറ്റില്‍ ശല്യപ്പെടുത്തിയ ബിസിനസുകാരനായ വികാസ് എന്നയാളെ പോക്‌സോ നിയമപ്രകാരം മൂന്ന് വര്‍ഷത്തെ തടവിന് വിധിച്ചത്.

ഫ്‌ളൈറ്റില്‍ ഉറങ്ങാന്‍ സമ്മതിക്കാതെ വികാസ് ശല്യപ്പെടുത്തുകയായിരുന്നു എന്നായിരുന്നു സൈറയുടെ കേസ്. സംഭവം നടക്കുന്ന സമയത്ത് 17- കാരിയായിരുന്നു സൈറ. താരം തന്നെ തെറ്റിധരിച്ചതാണെന്ന് പറഞ്ഞ് വികാസും കുടുംബവും രംഗത്തെത്തിയിരുന്നു. ഇതോടെ സൈറയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്തിക്ക് വേണ്ടിയാണ് സൈറ കേസ് നല്‍കിയതെന്നാണ് ചിലരുടെ വാദം.

സൈറ ഫ്‌ളൈറ്റില്‍ വെച്ച് ഷെയര്‍ ചെയ്ത വീഡിയോയില്‍ ഉപദ്രവിക്കുന്ന രംഗങ്ങളൊന്നുമില്ലെന്നും ഉറക്കത്തില്‍ അപ്പുറത്തെ സീറ്റില്‍ കാല്‍ വെച്ചു പോയത് വലിയ കുറ്റമാണോ എന്നു ചോദിക്കുന്നവരുമുണ്ട്. പോക്‌സോ നിയമത്തെ ദുരുപയോഗപ്പെടുത്തി, ജിഹാദി വിജയിച്ചു, നീതി തോറ്റു നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്ന കമന്റുകളുമായാണ് സൈറയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് കാമ്പയിന്‍. സൈറ വാസിമിന്റെ കാര്യത്തില്‍ എന്തിനീ ഇരട്ടത്താപ്പ് നിലപാടുകളെടുക്കുന്നു എന്ന് ചോദിക്കുന്നവരുമുണ്ട്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ