'നിന്റെ റോക്കി ഭായ് ഇതൊക്കെ കാണുന്നു'; കാണാന്‍ വാശിപിടിച്ച കുട്ടി ആരാധകനെ ആശ്വസിപ്പിച്ച് യഷ്, വീഡിയോ

കെജി എഫ് തരംഗമായതിനൊപ്പം യഷ് അവതരിപ്പിച്ച നായകകഥാപാത്രവും ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോഴിതാ റോക്കി ഭായിയെ കാണണം എന്ന ആവശ്യവുമായെത്തിയ കുട്ടി ആരാധകന്റെ വീഡിയോയും ആരാധകന് യഷ് നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

‘കെജിഎഫ് കണ്ട സമയം മുതല്‍ അവന്‍ ഇത് പറയുന്നുണ്ട്, അവന്‍ വളരെ സങ്കടത്തിലാണ്, ഒരിക്കല്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് യഷിനെ കാണണമെന്ന് പറയുന്ന കുട്ടി ആരാധകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ മറുപടിയുമായി യഷ് എത്തുകയായിരുന്നു. ‘നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ എന്നായിരുന്നു യഷിന്റെ മറുപടി

അതേസമയം, കെജിഎഫ് ചാപ്റ്റര്‍ 2 മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ബാഹുബലി 2, ദംഗല്‍ എന്നീ സിനിമയുടെ റെക്കോര്‍ഡുകള്‍ പിന്തള്ളിയാണ് കെജിഎഫിന്റെ കുതിപ്പ്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോളിവുഡ് ബോക്സോഫീസില്‍ മുമ്പെങ്ങുമില്ലാത്തവിധം കളക്ഷനാണ് കെജിഎഫ് വെറും ഏഴ് ദിവസം കൊണ്ട് നേടിയെടുത്തിരിക്കുന്നത്.

ചിത്രം ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ഹിന്ദി ബോക്സോഫീസില്‍ നേടിയിരിക്കുന്നത് 250 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹിന്ദിയില്‍ 250 കോടി കളക്ഷന്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി ‘കെജിഎഫ് 2’ ഹിന്ദി മാറുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ