‘ആദിപുരുഷ്’ സിനിമയുടെ റിലീസിന് മുമ്പ് ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടണമെന്ന പ്രഖ്യാപനം ട്രോളുകളില്‍ നിറഞ്ഞ സംഭവമായിരുന്നു. കേരളത്തില്‍ ഒഴികെ മറ്റ് പല സംസ്ഥാനങ്ങളിലും ഒരു സീറ്റ് ഒഴിച്ചിടുകയും കുരങ്ങന്‍ തിയേറ്ററില്‍ എത്തിയ വീഡിയോകളും ദൃശ്യങ്ങളും ട്രോളന്മാര്‍ ആഘോഷിച്ചിരുന്നു. അന്ന് ആദിപുരുഷ് ആണ് എയറില്‍ ആയതെങ്കില്‍ ഇന്ന് ശ്രദ്ധ നേടുന്നത് തെലുങ്കില്‍ നിന്നുള്ള മറ്റൊരു സിനിമയാണ്.
തെലുങ്കില്‍ സര്‍പ്രൈസ് ഹിറ്റ് ആയിരിക്കുകയാണ് തേജ സജ്ജ നായകനായി എത്തിയ ‘ഹനുമാന്‍’. ജനുവരി 12ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 250 കോടി കടന്നിരിക്കുകയാണ്. സിനിമ പ്രദര്‍ശിപ്പിച്ച ഒരു തിയേറ്ററില്‍ നിന്നുള്ള കൗതുകകരമായ വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്. ഹൈദരാബാദിലെ ഉപ്പലിലുള്ള ഏഷ്യന്‍ മാളിലെ തിയേറ്ററില്‍ നിന്നുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
സിനിമയുടെ ക്ലൈമാക്‌സിന് അടുത്തുള്ള ഗാനരംഗം കണ്ട ഒരു സ്ത്രീ നിലവിളിക്കുകയും അടുത്തിരിക്കുന്നവരുടെയും നിലത്തും വീണ് ഉരുളുന്നതുമാണ് വീഡിയോയിലുള്ളത്. ഗാനരംഗത്ത് ഹനുമാന്റെ രൂപം കണ്ടാണ് ഈ സ്ത്രീ ഇത്തരത്തില്‍ പെരുമാറിയത് എന്ന റിപ്പോര്‍ട്ടുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
ഇതിനെതിരെ വിമര്‍ശന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നമ്മള്‍ ആധുനിക യുഗത്തിലാണ് ജീവിക്കുന്നതെന്നും ആ സ്ത്രീയ്ക്ക് വല്ല മാനസിക പ്രശ്‌നവും ഉണ്ടാകും എന്നുള്ള കമന്റുകളാണ് എത്തുന്നത്. എന്നാല്‍ സ്ത്രീയില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടായിരുന്നു, അതാണ് ഹനുമാന്റെ രൂപം കണ്ട് അലറി വിളിച്ചത് എന്നുള്ള കമന്റുകളും വരുന്നുണ്ട്.
അതേസമയം, പ്രശാന്ത് വര്‍മ്മയാണ് സംവിധാനം. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണെല കിഷോര്‍, സമുദ്രക്കനി, ഗെറ്റപ്പ് ശ്രീനു, സത്യ, രോഹിണി, രാകേഷ് മാസ്റ്റര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.