എന്തിനാണ് ഇത്തരം സിനിമകള്‍ മമ്മൂട്ടി ചെയ്യുന്നത്, ഇനി മോഹന്‍ലാലും സമൂഹത്തിന് വേണ്ടി സിനിമകള്‍ ചെയ്യണമെന്ന് നിര്‍മാതാവ്

മമ്മൂട്ടിയും മോഹന്‍ലാലും സമൂഹ്യപ്രസക്തിയുള്ള സിനിമകള്‍ ചെയ്യണമെന്ന് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട. ഇതിനോടകം നിരവധി കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്തിട്ടുള്ള മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള നടന്‍മാര്‍ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ ചെയ്യണം എന്നാണ് സമദ് മങ്കട പറയുന്നത്.

അച്ഛനും ബാപ്പയും മമ്മൂട്ടിയെ വെച്ച് പുനര്‍നിര്‍മ്മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം ഉണ്ടായത്. ‘അച്ഛനും ബാപ്പയും എന്നൊരു പഴയ സിനിമയുണ്ട്. മമ്മൂക്കയെ കിട്ടിയാല്‍ അത് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇപ്പോഴും വളരെയധികം സാമൂഹിക പ്രസക്തിയുള്ള സിനിമയാണത്. അതില്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ചെയ്ത ഒരു കഥാപാത്രമുണ്ട്. അത് ഇക്കാലത്ത് മമ്മൂക്കയ്ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ,’

‘മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ വേണം ചെയ്യാന്‍. വളരെ എസ്റ്റാബ്ലീഷഡ് ആയ നടന്മാരാണ്. അവര്‍ ഇനി സമൂഹത്തിന് വേണ്ടിയിട്ട് സിനിമകള്‍ ചെയ്യണം. ഭാവി തലമുറക്ക് വേണ്ടിയുള്ള സിനിമകള്‍ ചെയ്യണം. ഭീഷ്മ പോലുള്ള സിനിമകള്‍ കൊമേര്‍ഷ്യല്‍ സിനിമകളാണ് മമ്മൂക്ക ചെയ്തത് കൊണ്ട് അത് അങ്ങനെയായി,’

‘ഞാന്‍ സിനിമയെ വിമര്‍ശിക്കുകയല്ല. എന്നാല്‍ ആ സിനിമയില്‍ സമൂഹത്തിന് ഒരു സന്ദേശമുണ്ടെന്ന് പറയാന്‍ കഴിയില്ല. നല്ലൊരു എന്റര്‍ടൈനര്‍ മാത്രമാണ്. ഇപ്പോഴത്തെ സിനിമകള്‍ എല്ലാം അഗ്രസീവാണ്. ആ അഗ്രസീവ് മൂഡിലുള്ള സിനിമകള്‍ ആണ് പ്രേക്ഷകരും ഇഷ്ടപ്പെടുന്നത്. മുന്‍പ് നന്മയുള്ള പടങ്ങളോട് ആയിരുന്നു ഉണ്ടായിരുന്നത്,’ സമദ് മങ്കട പറഞ്ഞു.

Latest Stories

സിനിമ വിജയിക്കാന്‍ എന്തുമാവാം, മുംബൈ സ്ട്രീറ്റില്‍ ആമിര്‍ ഖാന്റെ വട പാവ് വില്‍പ്പന; പിന്നാലെ വിമര്‍ശനം

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.. വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ജയന്‍ ചേര്‍ത്തല

'കിറ്റെക്സ് ഇനി ആന്ധ്രയിലേക്കും'; ആന്ധ്രപ്രദേശ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം‍ഡി സാബു എം ജേക്കബ്

'പണം തന്നില്ലെങ്കില്‍ മാനഭംഗപ്പെടുത്തും'; നടന്‍ ജി കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തി; പ്രതികളുടെ പരാതിയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി; അറസ്റ്റ് നടപടികളിലേക്ക് കടന്ന് പൊലീസ്

'ഒരാളുടെ വിയർപ്പിന്റെ മൂല്യമാണ് ഓരോ നാണ്യ തുട്ടും, ആരെയാണ് വെടിപ്പായി പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും'; ഡോ സൗമ്യ സരിൻ

അനന്തു മരിച്ചത് ഷോക്കേറ്റ്; വയറിൽ പൊള്ളിയ 3 പാടുകൾ, നേരിട്ട് കമ്പി വയറിൽ തട്ടി; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

'വനം മന്ത്രിയുടേത് വൃത്തികെട്ട ആരോപണം, രാജിവെക്കണം, നിഷ്‌ക്രിയമായി ഇരുന്ന് ഗൂഢാലോചന ആലോചിക്കുകയാണ്'; വഴിക്കടവ് പന്നിക്കെണി അപകടത്തിൽ പ്രതികരിച്ച് വിഡി സതീശൻ

ടാറ്റ വിമര്‍ശനത്തിന് അതീതരല്ല; സുഡിയോക്ക് ബഹിഷ്‌കരണം കൂടുതല്‍ ശക്തമായി തുടരും; പ്രതിഷേധത്തെ ഭീകരവല്‍ക്കരിക്കുന്നത് മുസ്ലിം വിദ്യാര്‍ത്ഥി സംഘടന ആയതിനാലാണെന്ന് എസ്‌ഐഒ

തൃഷയ്ക്ക് മൂന്നിരിട്ടി കൂടുതല്‍ പ്രതിഫലം, ഏറ്റവും അധികം സിമ്പുവിന്..; 'തഗ് ലൈഫ്' താരങ്ങളുടെ പ്രതിഫലക്കണക്ക്