കേരളാ സ്റ്റോറി പ്രദർശിപ്പിക്കുന്നത് തടയാൻ ആർക്കാണ് അവകാശം; ട്വീറ്റുമായി ബോളിവുഡ് താരം ശബാന ആസ്മി

വിവാദ ചിത്രം ദി കേരള സ്റ്റോറി നിരോധിക്കണം  എന്നാവശ്യപ്പെട്ടും  പ്രദർശിപ്പിക്കണം എന്നാവശ്യപ്പെട്ടും ഒക്കെ വ്യത്യസ്ത അഭിപ്രായങ്ങളുമായി  സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ  നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമ സമൂഹത്തിൽ  വർഗീയത പരത്തുന്നുവെന്നും രാഷ്ട്രീയ അജണ്ട സിനിമക്ക് പിന്നിലുണ്ടെന്നും നിരവധി  ആരോപണങ്ങൾ ഉണ്ടായിരുന്നു.

അതേ സമയം  പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ സിനിമക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം ശബാന ആസ്മി രംഗത്തെത്തിയിരിക്കുകയാണ്. അമീർ ഖാന്റെ ലാൽ സിംഗ് ഛദ്ദ നിരോധിക്കണമെന്ന് അവശ്യപ്പെട്ട  അതേ ആളുകളേ പോല തന്നെയാണ് കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരും എന്നാണ് ശബാന ആസ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്

ഒരു സിനിമ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി തന്നാൽ പിന്നെ അതിനപ്പുറം ഭരണഘടനാ അധികാരം ആർക്കും ഇല്ലെന്നും ശബാന പറയുന്നു. കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ കാണാതാകുകയും പിന്നീട് ഭീകരസംഘടനയായ ഐഎസിൽ ചേരുകയും ചെയ്‌തുവെന്ന അവകാശവാദവുമായി പുറത്തിറക്കിയ ദി കേരള സ്റ്റോറിയുടെ ട്രെയിലർ വിവാദമായിരുന്നു.

ചിത്രത്തിന്റെ ട്രെയിലറിൽ  32,000 പേർ  എന്ന്  പെരുപ്പിച്ച് കാണിച്ചുവെന്ന്  ആരോപണം ഉയർന്നതോടെ ചിത്രം ദേശീയതലത്തിൽ തന്നെ ചർച്ചാവിഷയമായി മാറി. പിന്നീട് ട്രെയിലറിന്റെ വിവരണത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് സ്ത്രീകളുടെ കഥയെന്ന് തിരുത്തുകയും ചെയ്തിരുന്നു.

Latest Stories

ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ

കണ്ണൂരിൽ കെ. സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി; ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്

ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

കടുത്ത അതൃപ്തിയില്‍, കെ. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും? 12 മണിക്ക് വാർത്താസമ്മേളനം

കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയം: എം.വി. ഗോവിന്ദൻ

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ