കണ്ടപ്പോള്‍ ഷോക്കായി പോയി, എനിക്കൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ച നടന്‍ ഇവിടെയാണെന്ന് അറിഞ്ഞിരുന്നില്ല; നവ്യ നായര്‍ പറഞ്ഞത്

ഒമ്പത് വര്‍ഷമായി കൂട്ടിന് ആരോരുമില്ലാതെ പത്തനാപുരത്തെ ഗാന്ധിഭവനില്‍ ഒറ്റയ്ക്കായിരുന്നു ടിപി മാധവന്‍. ഒരു കാലത്ത് സിനിമാ തിരക്കുകളുടെ ലോകത്ത് ആയിരുന്നുവെങ്കില്‍ പിന്നീട് ആരോരുമില്ലാതായി. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ്, മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്.

ടിപി മാധവനെ യാദൃശ്ചികമായി കണ്ടതിനെ കുറിച്ച് നടി നവ്യ നായര്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഗാന്ധിഭവന്‍ പങ്കുവച്ച വീഡിയോയിലാണ് നവ്യ നായര്‍ സംസാരിച്ചത്. ടി.പി മാധവനെ കണ്ട് വികാരാധീനയായാണ് അന്ന് നവ്യ സംസാരിച്ചത്.

2022 മെയ് മാസത്തില്‍ ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് നവ്യ അപ്രതീക്ഷിതമായി മാധവനെ കണ്ടത്. ഒരുപാട് സിനിമകളില്‍ തനിക്കൊപ്പം അഭിനയിച്ച നടന്‍ ഇവിടെയാണ് കഴിയുന്നതെന്ന് അന്ന് നവ്യക്ക് അറിയില്ലായിരുന്നു.

”ഇവിടെ വന്നപ്പോള്‍ ടിപി മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എന്നിവയെല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോള്‍ ഷോക്കായി പോയി. എന്റെ അച്ഛനമ്മമാരേക്കാള്‍ മുകളില്‍ ഞാന്‍ ആരെയും കണക്കാക്കിയിട്ടില്ല.”

”അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസിലായി” എന്നായിരുന്നു അന്ന് നവ്യ പറഞ്ഞത്. നടനും മന്ത്രിയുമായി കെബി ഗണേഷ് കുമാറും ടിപി മാധവനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ