'മോഹന്‍ലാല്‍ സീരിയല്‍ കില്ലര്‍ ആകാന്‍ വിസമ്മതിച്ചു, നാഗാര്‍ജുനയെ നായകനാക്കി ഹിറ്റ് അടിച്ച ഫാസില്‍'

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് കോമ്പോയാണ് സംവിധായകന്‍ ഫാസിലിന്റെയും നടന്‍ മോഹന്‍ലാലിന്റെതും. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമ മുതല്‍ വിജയഗാഥ തുടരുന്ന കൂട്ടുകെട്ടാണിത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ആലോചിച്ച സീരിയല്‍ കില്ലര്‍ ചിത്രം മറ്റൊരു നായകനെ വച്ചാണ് ഫാസില്‍ ഹിറ്റ് ആക്കിയത്. അതിന് പിന്നിലൊരു കാരണവുമുണ്ട്.

മോഹന്‍ലാലിന് വേണ്ടി ആലോചിച്ച സിനിമയില്‍ 1996ല്‍ നാഗാര്‍ജുനയെ നായകനാക്കി തെലുങ്കില്‍ ഫാസില്‍ സിനിമ ഒരുക്കുകയായിരുന്നു. ‘കില്ലര്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ആ സിനിമ റിജക്ട് ചെയ്യാന്‍ മോഹന്‍ലാലിന് കാരണവുമുണ്ടായിരുന്നു.

1990കളില്‍ കോമഡി ഫാമിലി ചിത്രങ്ങള്‍ അധികം ചെയ്തിരുന്നതു കൊണ്ട് കുടുംബ പ്രേക്ഷകര്‍ക്കിടയിലെ ഇമേജ് നഷ്ടപ്പെടുമോ എന്ന് കരുതിയ മോഹന്‍ലാല്‍ ഒരു ഡാര്‍ക്ക് സബ്ജക്റ്റ് തല്‍ക്കാലത്തേയ്ക്ക് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍ ഫാസില്‍ മാറ്റങ്ങളോടെ ആ ചിത്രം തെലുങ്കില്‍ നാഗാര്‍ജുനയെ നായകനാക്കി ചെയ്തു.

കില്ലര്‍ വന്‍ ഹിറ്റാകുകയും തെലുങ്കില്‍ അക്കാലത്ത് 100 ദിവസത്തില്‍ അധികം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ചിത്രത്തില്‍ ഇളയരാജ ഒരുക്കിയ പാട്ടുകളും വന്‍ ഹിറ്റായി മാറിയിരുന്നു. ഈശ്വര്‍ എന്ന പേരില്‍ തമിഴിലും ചിത്രം റീമേക്ക് ചെയ്ത് എത്തുകയും ഹിറ്റാകുകയും ചെയ്തു.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം