മണ്ണ് ഇളകുമ്പോള്‍ പുഴുക്കള്‍ നുരഞ്ഞുവരും, ആ വേസ്റ്റില്‍ കിടന്നാണ് മോഹന്‍ലാലും കുണ്ടറ ജോണിയും അടികൂടിയത്; 'കീരിടം' ഫൈറ്റ് സീനിനെ കുറിച്ച് നടന്‍ പറഞ്ഞത്

വില്ലനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് കുണ്ടറ ജോണി. ‘കിരീടം’ എന്ന ഹിറ്റ് ചിത്രത്തിലെ പരമേശ്വരന്‍ എന്ന കഥാപാത്രം മാത്രം മതി കുണ്ടറ ജോണിയെ മലയാളി പ്രേക്ഷകര്‍ക്ക് ഓര്‍ക്കാന്‍. നാല് ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തപ്പോള്‍ ആ സിനിമകളുടെയും ഭാഗമായിട്ടുണ്ട് ജോണി.

കിരീടത്തിലെ ഫൈറ്റ് സീന്‍ ചെയ്തതിനെ കുറിച്ച് കുണ്ടറ ജോണി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. തിരുവനന്തപുരം മ്യൂസിയത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്താണ് ഈ സീന്‍ ചിത്രീകരിച്ചത്. വേസ്റ്റ് ഇടുന്ന സ്ഥലമായതിനാല്‍ ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കള്‍ നുരഞ്ഞുവന്നു.

ലൊക്കേഷന്‍ മാറ്റാണോ എന്ന് സംവിധായകന്‍ ചോദിച്ചിരുന്നു. എന്നാല്‍ കുറെ ഷോട്ടുകള്‍ അവിടെ എടുത്തിരുന്നു. അതുകൊണ്ട് തന്നെ അവിടെ ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ മോഹന്‍ലാലും ജോണിയും തയ്യാറായിരുന്നു. ഷൂട്ട് കഴിഞ്ഞു ഡെറ്റോള്‍ ഒഴിച്ചാണ് കുളിച്ചത്. രണ്ടു രണ്ടര മണിക്കൂര്‍ ബ്രേക്കില്ലാതെയാണ് ഷൂട്ട് ചെയ്തത്.

ഇതേ സീന്‍ തെലുങ്കില്‍ ആറു ദിവസം കൊണ്ടാണ് തീര്‍ത്തത് എന്നാണ് കുണ്ടറ ജോണി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, ചൊവ്വാഴ്ച രാത്രിയോടെയാണ് നടന്‍ കുണ്ടറ ജോണി അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വില്ലനായും സ്വഭാവ നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജോണി. മേപ്പടിയാന്‍ ആണ് അവസാന ചിത്രം. കിരീടം, ഗോഡ്ഫാദര്‍, ചെങ്കോല്‍, സ്ഫടികം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ