ബാലയും എലിസബത്തും പിണങ്ങിയോ? ചര്‍ച്ചയാകുന്നു!

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പരിഹസപ്പെടുകയും കളിയാക്കപ്പെടുകയും ചെയ്തിട്ടുള്ള താരമാണ് ബാല. നടന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ രണ്ടാമതും വിവാഹിതനായത്.

ഡോക്ടര്‍ എലിസബത്ത് ആണ് ബാലയുടെ ഭാര്യ. ഗായിക അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു ബാല. വിവാഹശേഷം എലിസബത്തിനൊപ്പമുള്ള ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി ഒരു വിവരവുമില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹവാര്‍ഷികമായിരുന്നു. എന്നാല്‍ അന്നും ആശംസകള്‍ പറഞ്ഞുള്ള പോസ്റ്റോ ചിത്രങ്ങളോ ഒന്നും വന്നിരുന്നില്ല. ഇതോടെയാണ് ബാലയുടെ രണ്ടാം വിവാഹവും അവസാനിച്ചോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നത്. എന്നാല്‍ താരം പുതുതായി നല്‍കിയ അഭിമുഖമാണ് ചര്‍ച്ച ശക്തിപ്പെടാന്‍ കാരണം.

”എനിക്കിപ്പോള്‍ നല്ല സമയമാണ്. ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല. അമ്മയ്ക്കൊപ്പമാണ്. ഓണത്തിന് കേരളത്തിലേക്ക് വന്നിരുന്നു. പക്ഷെ രണ്ട് ദിവസം കൊണ്ട് തിരിച്ചു പോകേണ്ട അത്യാവശ്യം ഉണ്ടായി. അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താനിപ്പോള്‍” എന്നാണ് ബാല പറയുന്നത്.

മാത്രമല്ല അമ്മയ്ക്ക് വേണ്ടി കേരളത്തില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങിയെന്നും അവിടെയാണ് ഇപ്പോള്‍ താമസിക്കുന്നത് എന്നൊക്കെ പറഞ്ഞിട്ടും ഭാര്യ എലിസബത്തിനെ കുറിച്ചോ അവരുടെ കൂടെ താമസിക്കുന്നതിനെ പറ്റിയോ നടന്‍ പറഞ്ഞില്ല. ഇതാണ് ആരാധകര്‍ക്കിടയില്‍ പോലും സംശയത്തിന് വഴിയൊരുക്കിയത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്