മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് വിസ്മയ മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. സിനിമയുടെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടത്.
‘തുടക്കം’ എന്നാണ് സിനിമയുടെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.