അച്ഛനെ പോലെ തന്നെ മകളും , ആരാധകരെ ഞെട്ടിച്ച് വിസ്മയ, വീഡിയോ കാണാം

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും മകന്‍ പ്രണവും കായികാഭ്യാസങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. പലപ്പോഴും ഫ്‌ളെക്സിബിലിറ്റിയുടെ കാര്യത്തില്‍ മകന്‍ അച്ഛന് മുകളിലെത്താറുമുണ്ട്. ഇപ്പോഴിതാ ഇരുവരെയും ഇക്കാര്യത്തില്‍ തോല്‍പ്പിച്ചിരിക്കുകയാണ് കുടുംബത്തിലെ തന്നെ മറ്റൊരാള്‍.

കുങ്ഫു മുറകള്‍ പരിശീലിക്കുന്ന വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. തായ്ലന്‍ഡിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളുമാണ് താരപുത്രി പങ്കുവച്ചിരിക്കുന്നത്. ഒരു മൃഗശാലയില്‍ നിന്നുള്ള ചിത്രങ്ങളും വിസ്മയ പോസ്റ്റിനൊപ്പം പങ്ക് വച്ചിട്ടുണ്ട്.

പൈയുമായി പ്രണയത്തിലായിയെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച പോസ്റ്റില്‍ വിസ്മയ കുറിച്ചു. മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമായിരുന്നു ഞാന്‍ ഉണര്‍ന്നിരുന്നതെന്നും വിസ്മയ പറയുന്നു. ഇന്‍സ്ട്രക്ടര്‍മാര്‍ വളരെ ക്ഷമയോടെ പഠിപ്പിച്ചു എന്നും മാസ്റ്റര്‍ എയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദിയെന്നും വിസ്മയ കുറിച്ചു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'