വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'രണ്ട്', റിലീസിന് ഒരുങ്ങുന്നു

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന “രണ്ട്” ചിത്രം റിലീസിന് ഒരുങ്ങുന്നു. വാവ എന്ന നാട്ടിന്‍പുറത്തുകാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

അന്ന രേഷ്മ രാജന്‍ ആണ് ചിത്രത്തില്‍ നായിക. വാവ എന്ന് പേരിട്ട തന്റെ ഓട്ടോറിക്ഷയില്‍ യാത്രക്കാരനായി ഇരിക്കുന്ന വിഷ്ണുവിന്റെയും ഡ്രൈവറായ ഇരിക്കുന്ന അന്നയുടെയും നേരത്തെ എത്തിയ രസകരമായ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഫൈനല്‍സ് സിനിമയ്ക്ക് ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സമകാലിക ജാതിമത രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന ഭയങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്ന പൊളിറ്റിക്കല്‍ സറ്റയറായാണ് രണ്ട് എത്തുന്നത്. ബിനുലാല്‍ ഉണ്ണി ആണ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനീഷ് ലാല്‍ ആര്‍.എസ്. ആണ് ഛായാഗ്രഹണം. ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍