സില്‍ക് സ്മിതയുടെ ശവകുടീരം തേടി ഞാന്‍ ചുടുകാട്ടില്‍ വരെ പോയി, എന്നാല്‍..: വിഷ്ണു പ്രിയ

സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യത്തെ തുടര്‍ന്ന് ശ്രദ്ധ നേടിയ താരമാണ് വിഷ്ണു പ്രിയ. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രത്തില്‍ സില്‍ക് സ്മിതയായി തന്നെ വിഷ്ണു പ്രിയ വേഷമിട്ടിട്ടുണ്ട്. താന്‍ സില്‍ക്കിനെ അടക്കിയ സ്ഥലം തിരഞ്ഞ് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഷ്ണു പ്രിയ ഇപ്പോള്‍.

സ്വപ്നത്തില്‍ അവരെ കണ്ട ശേഷം അവരുടെ ശവകുടീരം കാണണമെന്ന് തോന്നി. ചെന്നൈയില്‍ വന്നപ്പോള്‍ അവിടെ പോകാമെന്ന് കരുതി. ഗൂഗിളില്‍ തിരഞ്ഞു, യൂട്യൂബ് വീഡിയോകള്‍ കണ്ടു, പക്ഷെ അവരെ അടക്കിയത് എവിടെയാണെന്ന് അറിയാന്‍ കഴിഞ്ഞില്ല.

എവിഎം സ്റ്റുഡിയോയുടെ പിന്‍ഭാഗത്താണ് അടക്കിയതെന്ന് ചിലര്‍ പറഞ്ഞു. ചുടുകാട്ടില്‍ പോയി തിരഞ്ഞു. സില്‍ക് സ്മിതയുടെ സമാധി എവിടെയാണെന്ന് അവിടെയുള്ള ആളോട് ചോദിച്ചു. ഇതൊരു ആക്ടറെ അടക്കിയ ഇടമാണെന്ന് പറഞ്ഞ് ഒരിടം കാണിച്ചു.

ഇത്രയും വലിയ നടിയെ ഇവിടെയാണോ അടക്കിയതെന്ന് തോന്നിപ്പോയി. അപ്പോള്‍ മറ്റൊരാള്‍ വന്നു. ഇവിടെയല്ല അവരെ അടക്കിയത്. സില്‍ക് സ്മിതയെ ദഹിപ്പിച്ചതാണ്. ചിതാഭസ്മം അവരുടെ അമ്മ നാട്ടിലേക്ക് കൊണ്ട് പോയെന്ന് അദ്ദേഹം തന്നോട് പറഞ്ഞു എന്നാണ് വിഷ്ണു പ്രിയ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ