'ലൈംഗികച്ചുവയോടെ സംസാരിച്ചു, വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞ് കൂടെ വന്നു..'; വിന്‍സിയുടെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സിനിമാ സെറ്റില്‍ വച്ച് ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നാണ് ഫിലിം ചേംബറിനും താരസംഘടനയായ ‘അമ്മ’യ്ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.

ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു, വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു. ഷൈൻ ലഹരി ഉപയോ​ഗിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ തടിച്ചുവരുകയും ചിത്രീകരണം തടസപ്പെടാൻ ഇത് കാരണമാവുകയും ചെയ്തു. തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കും ഷൈനിൽ നിന്ന് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടതായി വന്നുവെന്നും വിൻസിയുടെ പരാതിയിലുണ്ട്.

കഴിഞ്ഞ നവംബറിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അതേസമയം, നിലവില്‍ പൊലീസിന് പരാതി നല്‍കുന്നില്ല, സിനിമാസംഘടനയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്, അവര്‍ അന്വേഷിക്കട്ടെ എന്നാണ് വിന്‍സി പറയുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം. ഫിലിം ചേംബറിലും ‘അമ്മ’ സംഘടനയിലും നടി പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.

Latest Stories

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്