സിജുവിന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും പ്രേക്ഷകര്‍ ഇഷ്ടപ്പെടും, ചര്‍ച്ച ചെയ്യപ്പെടും: വിനയന്‍

സംവിധായകന്‍ വിനയന്‍ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. വമ്പന്‍ ബഡ്ജറ്റില്‍ ബ്രഹ്‌മാണ്ഡ ചിത്രമായി ഒരുക്കിയ പത്തൊന്‍പതാം നൂറ്റാണ്ടില്‍ യുവ താരം സിജു വില്‍സനാണ് നായകനായി എത്തുന്നത്.

ഇതിനോടകം പുറത്തു വന്ന ഇതിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ് പ്രതികരണമാണ് സൃഷ്ടിച്ചത്. അതുപോലെ ചിത്രത്തിന്റെ പോസ്റ്ററുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ അവസാന ഘട്ടത്തിലാണ് ഈ ചിത്രം.

ഈ സിനിമയെ കുറിച്ചും ഇതില്‍ സിജു വില്‍സണ്‍ നടത്തിയ പ്രകടനത്തെ കുറിച്ചുമെല്ലാം സംവിധായകന്‍ വിനയന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വിനയന്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ,

”പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അറ്റ്‌മോസ് മിക്‌സിംഗ് പൂര്‍ത്തിയായി. അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്യുന്നതാണ്. പുതിയ ട്രെയിലറും റിലീസിനു മുന്‍പായി നിങ്ങളുടെ മുന്നിലെത്തും. ഈ ചിത്രത്തില്‍ സിജു വിത്സണ്‍ എന്ന യുവനായകന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും പ്രേക്ഷകര്‍ ഇഷ്ടപ്പെടും ചര്‍ച്ച ചെയ്യപ്പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു. സിജുവിനോടൊപ്പം അനുപ് മേനോനും ചെമ്പന്‍ വിനോദും, സുരേഷ് കൃഷ്ണയും, ഇന്ദ്രന്‍സും, സുദേവ് നായരും അടങ്ങിയ അന്‍പതോളം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ഷാജികുമാറും, വിവേക് ഹര്‍ഷനും, സന്തോഷ് നാരായണനും,എം ജയചന്ദ്രനും, അജയന്‍ ചാലിശ്ശേരിയും, എന്‍ എം ബാദുഷയും, പട്ടണം റഷീദും,ധന്യാ ബാലകൃഷ്ണനും സുപ്രീം സുന്ദറും അടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു വലിയ നിര എന്നോടൊപ്പം ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന, നവോത്ഥാന നായകനായ ധീര സാഹസികന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ഈ ചരിത്ര സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. എല്ലാ സുഹൃത്തുക്കളുടെയും സപ്പോര്‍ട്ട് ഉണ്ടാകുമല്ലോ?”.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'