ബജറ്റിന്റെ 25 ശതമാനം വിക്രമിന്റെ പ്രതിഫലം; ഞെട്ടിക്കാന്‍ കോബ്ര

വിക്രം നായകനായെത്തുന്ന പുതിയ ചിത്രം ‘കോബ്ര’ നാളെ റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ സിനിമയ്ക്കായി വിക്രം വന്‍ തുക പ്രതിഫലമായി വാങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ‘കോബ്ര’യ്ക്കായി 25 കോടി രൂപയാണ് വിക്രമിന്റെ പ്രതിഫലമെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമയുടെ മൊത്തം ബജറ്റിന്റെ 25 ശതമാനമാണിത്.ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഡിമോന്റി കോളനി’, ‘ഇമൈക്ക നൊടികള്‍’ എന്നീ സിനിമകള്‍ക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് കോബ്ര.

‘കെജിഎഫി’ലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

എ ആര്‍ റഹ്‌മാനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. റോഷന്‍ മാത്യു, മൃണാളിനി, മാമുക്കോയ, മിയ, ഹരീഷ് പേരടി തുടങ്ങിയ വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റിണിയും ചിത്രത്തിലെ പ്രധാനമായ ഒരു വേഷത്തില്‍ എത്തുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ്ങ്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം