നാഷണല്‍ അവാര്‍ഡ് വിക്രം നേടുമോ? 'തങ്കലാനി'ല്‍ അന്യായ പെര്‍ഫോമന്‍സ്..; പ്രേക്ഷക പ്രതികരണം

വിക്രം നായകനായ പാ രഞ്ജിത്ത് ചിത്രം ‘തങ്കലാന്‍’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിക്രത്തിന്റെ അന്യായ പെര്‍ഫോമന്‍സ് ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യവും നറേഷനും സിനിമയെ നെഗറ്റീവ് ആയി ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്.

അടുത്ത തവണത്തെ ദേശീയ പുരസ്‌കാരം വിക്രം കൊണ്ടുപോകും എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളില്‍ ഒന്നാണ് തങ്കലാനിലേത്. ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്‌റ്റോ’ പോലുള്ള സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്.

”ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓഫ് മേക്കിങ്. ചിയാന്‍ വിക്രം തന്റെ ഹൃദയവും ആത്മാവും സിനിമയ്ക്ക് വേണ്ടി നല്‍കി. പക്ഷെ മന്ദഗതിയിലുള്ള നറേഷന്‍ ആയതിനാല്‍ കണ്ടിരിക്കാന്‍ ക്ഷമ വേണം. എങ്കിലും ഗംഭീര മേക്കിങ് ആണ്” എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്.

”ചിയാന്‍ വിക്രം സിനിമയിലെ രത്‌നമാണ്. സിനിമയുടെ ഓരോ ഫ്രെയിമുകളിലും പ്രത്യേകിച്ച് ക്ലൈമാക്‌സിലെയും സെക്കന്‍ഡ് ഹാഫിലെ മറ്റ് ചില രംഗങ്ങളിലെയും ഗംഭീര പെര്‍ഫോമന്‍സ്” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

”കോളിവുഡ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലൈമാക്‌സ്. കോളിവുഡില്‍ നിന്നും 100 കോടിയും ആഗോളതലത്തില്‍ 1000 കോടിയും നേടും. പാ രഞ്ജിത്ത് കോളിവുഡിലെ ഒന്നാം നമ്പര്‍ സംവിധായകനാണ്. ഗംഭീര തിരക്കഥയും സംവിധാനവും. മാളവിക മോഹനനും ഗംഭീരം” എന്നാണ് ഒരു പ്രേക്ഷകന്റെ ട്വീറ്റ്.

No description available.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കെ.ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്. ജി.വി പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു