കമല്‍ഹാസന്റെ 232-ാമത് ചിത്രം, 'വിക്രം' ടീസര്‍; സംവിധാനം ലോകേഷ് കനകരാജ്‌

കമല്‍ഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ ചിത്രം “വിക്ര”ത്തിന്റെ ടീസര്‍ ട്രെന്‍ഡിംഗാവുന്നു. ഇന്നലെ കമല്‍ഹാസന്റെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ പുറത്തുവിട്ടത്. കമലിന്റെ 232ാമത് സിനിമയും ലോകേഷിന്റെ അഞ്ചാമത്തെ സിനിമയുമാണിത്. ഗ്യാംഗ്‌സ്റ്റര്‍ സിനിമയാണ് വിക്രം എന്നാണ് ടീസറില്‍ നിന്നുള്ള സൂചന.

പതിനെട്ട് മണിക്കൂറിനുള്ളില്‍ 29 ലക്ഷത്തിലധികം വ്യൂസ് ആണ് ടീസറിന് ലഭിച്ചിരിക്കുന്നത്. നിഗൂഡമായ കഥാപാത്രമായാണ് ടീസറില്‍ കമല്‍ പ്രത്യക്ഷപ്പെടുന്നത്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. അടുത്ത വര്‍ഷമാണ് സിനിമ പ്രദര്‍ശനത്തിനെത്തുക.

വിക്രം എന്ന പേരില്‍ 1986ല്‍ കമല്‍ഹാസന്റെ മറ്റൊരു ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അന്നത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ സിനിമ കമലിന്റെ സൂപ്പര്‍ ഹിറ്റുകളിലൊന്നാണ്. അതേസമയം, വിജയ് നായകനായ മാസ്റ്റര്‍ ആണ് ലോകേഷ് കനകരാജിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

കോവിഡ് പ്രതിസന്ധികള്‍ക്കിടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ കൈദി എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് ശ്രദ്ധേയനായത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. കൈദിയുടെ രണ്ടാം ഭാഗം ഒരുക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍