ഗണിത അധ്യാപകനായി വിക്രം, ഇന്റര്‍പോള്‍ ഓഫീസറായി ഇര്‍ഫാന്‍ പത്താനും; 'കോബ്ര' ടീസര്‍

തമിഴ് സിനിമയില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അജയ് ജ്ഞാനമുത്തു ഒരുക്കുന്ന വിക്രം ചിത്രം “കോബ്ര”. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ജീനിയസ് ആയ ഗണിത അധ്യാപകനായാണ് വിക്രം ചിത്രത്തില്‍ വേഷമിടുന്നത്. ഗണിതശാസ്ത്രം ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതാണ് ചിത്രം എന്നാണ് ടീസര്‍ പറയുന്നത്.

വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരം ടീസറില്‍ എത്തുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ലുക്ക് പോസ്റ്റര്‍ “”എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്”” എന്ന ടാഗ് ലൈനോടെയാണ് എത്തിയത്. വിക്രത്തിന്റെ മുഖം ഒരു ഭാഗം നമ്പറുകള്‍ വരുന്ന രീതിയിലായിരുന്നു പോസ്റ്റര്‍. തുര്‍ക്കി ഇന്റര്‍പോള്‍ ഓഫീസറുടെ വേഷത്തിലാണ് മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ എത്തുന്നത്.

വളരെ സ്‌റ്റൈലിഷ് ആയ വില്ലനാണ് ഇര്‍ഫാന്‍ എന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമ കൂടിയാണ് കോബ്ര. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തില്‍ നായിക. കെ.എസ് രവികുമാര്‍, മിയ, റോഷന്‍ മാത്യു, മൃണാളിനി, കനിക, പദ്മപ്രിയ, ബാബു ആന്റണി എന്നിവരും കോബ്രയില്‍ വേഷമിടുന്നുണ്ട്.

7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം. ഛായാഗ്രഹണം ഹരീഷ് കണ്ണന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

Latest Stories

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു