അജിത്തിനേക്കാള്‍ വലുത് വിജയ് എന്ന് നിര്‍മ്മാതാവ്: റിലീസിന് മുമ്പേ വാരിസിന് എതിരെ ആരാധക രോഷം

ദളപതി വിജയിയുടെ വരിസും തല അജിത്തിന്റെ തുനിവും തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ് . രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം ലഭിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ഇപ്പോഴിതാ ഇതുസംബന്ധിച്ച് തമിഴകത്ത് സിനിമ ആരാധകര്‍ക്കിടയില്‍ മറ്റൊരു വിവാദം പുകയുകയാണ്.

വരിസിന്റെ നിര്‍മാതാവ് ദില്‍ രാജുവാണ് ഇത്തവണ ഫാന്‍ ഫൈറ്റിന് ഇരയായിരിക്കുന്നത്. തമിഴില്‍ അജിത്തിനേക്കാള്‍ വലിയ താരമാണ് വിജയ് എന്നുപറഞ്ഞ ദില്‍രാജുവിന്റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ദില്‍ രാജുവിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മിലുള്ള വാക്ക്‌പോരിന് കാരണമായിരിക്കുകയാണ്.

തമിഴ്നാട്ടില്‍ എന്റെ സിനിമയ്ക്കൊപ്പം അജിത് സാറിന്റെ സിനിമയും പുറത്തുവരുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഒന്നാം നമ്പര്‍ താരം വിജയ് സാറാണ്. അത് എല്ലാവര്‍ക്കും അറിയാം. ഇവിടെ മൊത്തം 800-ഓളം സ്‌ക്രീനുകള്‍ ഉണ്ട്, എനിക്ക് 400-ലധികം സ്‌ക്രീനുകളെങ്കിലും തരണമെന്ന് ഞാന്‍ അവരോട് അപേക്ഷിക്കുന്നു. കുറഞ്ഞത് 50 സ്‌ക്രീനുകളെങ്കിലും തരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

ഇത് ബിസിനസ്സാണ്. വലിയ സിനിമയാണെങ്കില്‍ പോലും സ്‌ക്രീനുകള്‍ക്കായി യാചിക്കേണ്ടി വരും. ഇത് ഒരു കുത്തകയല്ല, അല്ലേ? എന്നാണ് അഭിമുഖത്തില്‍ ദില്‍രാജു പറഞ്ഞത്. നമ്മുക്ക് കാണാം, അജിത്തിനേക്കാള്‍ വലുതാണ് വിജയ്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ വിജയ് ചിത്രത്തിനായി ഞാന്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ആവശ്യപ്പെടുകയാണ്.

മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ചോദിക്കുന്നതൊരു തെറ്റായി കാണില്ല, പക്ഷേ ഇവിടെ മാത്രമാണ് ഞാന്‍ ഒറ്റപ്പെടുന്നതെന്നും ദില്‍രാജു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദില്‍രാജുവിന്റെ ഈ വാക്കുകള്‍ അജിത് ആരാധകരെ കുപിതരാക്കിയിരിക്കുകയാണ്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു