ബസ്സിന് മുകളില്‍ കയറി സെല്‍ഫി വീഡിയോ എടുത്ത് വിജയ്; പുതുച്ചേരിയില്‍ ഗതാഗതം സ്തംഭിച്ചു

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ പ്രതീക്ഷകളുണര്‍ത്തിയാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമാക്കിയത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ അവസാനത്തെ ചിത്രം ദളപതി 69 ആയിരിക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായി ആരാധകരുടെ മുന്നില്‍ എത്തിയിരിക്കുകയാണ് വിജയ്.

ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത സെല്‍ഫി വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിജയ് അഭിവാദ്യം ചെയ്ത സമയത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറല്‍ ആയിട്ടുണ്ട്.

ഷൂട്ടിംഗിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്‌ക്‌സറ്റയില്‍സ് കോംപ്ലക്‌സിന് മുമ്പില്‍ താരത്തെ കാണാനായി ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു. ഇതോടെ താരം ആരാധകരെ കാണാനായി എത്തുകയായിരുന്നു. ക്ലീന്‍ ഷേവ് ലുക്കിലാണ് താരം എത്തിയത്.

ബസ്സിന് മുകളിലേക്ക് താരം കയറിയതോടെ ആരാധകര്‍ ആവേശത്തിലായി. കയ്യില്‍ കരുതിയിരുന്ന പൂക്കള്‍ അവര്‍ താരത്തിന് മേലേക്ക് എറിഞ്ഞു. ആരാധകര്‍ക്കൊപ്പം സെല്‍ഫി വിഡിയോ പകര്‍ത്തിയതിന് ശേഷമാണ് താരം മടങ്ങിയത്. വിജയ് ആരാധകര്‍ തടിച്ചു കൂടിയതോടെ പുതുച്ചേരി കടലൂര്‍ റോഡില്‍ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

അതേസമയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ വിജയ് രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു