'ജന നായക'നിൽ വിജയ് വാങ്ങുന്നത് 275 കോടി രൂപ? ചർച്ചയായി പ്രതിഫല തുക..

അടുത്ത വർഷം തുടക്കത്തോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വിജയ് ചിത്രം ‘ജന നായകൻ’ ന്റെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന പ്രത്യേകത കാരണം പ്രഖ്യാപനം മുതൽ തന്നെ ചിത്രം വാർത്തകളിൽ ഇടം നേടി കഴിഞ്ഞിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് വിജയ് വൻ പ്രതിഫലം വാങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ‘ജന നായകൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് 275 കോടി രൂപയാണ് വാങ്ങുന്നത് എന്നാണ് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ലാഭത്തിൽ ഒരു പങ്കും നൽകാതെ, മുൻകൂർ ഫീസായി തുക പൂർണ്ണമായും നൽകിയതായാണ് റിപ്പോർട്ട്. ഇതോടെ, സമീപ വർഷങ്ങളിൽ ഒരു ദക്ഷിണേന്ത്യൻ നടന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.

നേരത്തെ, ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ദി ഗോഡ്) എന്ന ചിത്രത്തിന് ദളപതി 200 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ചിത്രത്തിലെ നടന്റെ പ്രതിഫലം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

‘ജന നായകൻ’ വിജയ്‌യുടെ അവസാന ചിത്രമായിരിക്കുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിക്കുന്ന നടി മമിത ബൈജു അടുത്തിടെ നടനോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. സിനിമയിൽ തുടരണോ വേണ്ടയോ എന്ന തീരുമാനം 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു വിജയ്‌യുടെ മറുപടി.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ ഒരു ശക്തമായ രാഷ്ട്രീയ ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ശ്രുതി ഹാസൻ ഒരു നിർണായക വേഷത്തിൽ അഭിനയിക്കുമെന്നും അഭ്യൂഹമുണ്ട്.

Latest Stories

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല