ഭിന്നശേഷിക്കാരനായ തന്റെ ആരാധകനെ എടുത്ത് വിജയ്, ചിത്രങ്ങള്‍ വൈറല്‍

മാസത്തില്‍ ഒരിക്കല്‍ ആരാധകരോടൊപ്പം സമയം ചെലവിടാനുള്ള തന്റെ തീരുമാനം നടപ്പാക്കിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം വിജയ്. നവംബര്‍ മാസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഡിസംബറിലും ഫാന്‍ മീറ്റ് വിളിച്ചുചേര്‍ത്തിരിക്കുകയാണ് നടന്‍.

ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടില്‍ വച്ചാണ് വിജയ് മക്കള്‍ ഇയക്കം ഫാന്‍ ക്ലബ് അംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും അഡ്മിനിസ്‌ട്രേറ്റേഴ്‌സിനെയുമായിരുന്നു വിജയ് വിളിപ്പിച്ചത്.


ഇപ്പോഴിതാ തന്റെ ആരാധകര്‍ക്കൊപ്പം വിജയ് നില്‍ക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭിന്നശേഷിക്കാരനായ തന്റെ ഒരു ആരാധകനെ വിജയ് കയ്യിലെടുത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

‘വാരിസ്’ റിലീസ് ചെയ്യുന്നതിനു മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്