'കുഞ്ഞിക്കാ നിങ്ങള്‍ക്ക് എന്റെ വക ഒരു വമ്പന്‍ സര്‍പ്രൈസ്'; ദുല്‍ഖര്‍ സല്‍മാനും വിജയ് ദേവരക്കൊണ്ടയും ഒന്നിക്കുന്നു?

തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന ബഹുഭാഷാ ചിത്രം ഡിയര്‍ കോമ്രേഡിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചിരുന്നു. താരത്തിന് നന്ദിയറിയിച്ച് വിജയ് ദേവരക്കൊണ്ടയും മറുപടി നല്‍കി. “കുഞ്ഞിക്കാ ഐ ലവ് യൂ. നിങ്ങളാണ് ബെസ്റ്റ്” എന്ന് വിജയ് കുറിച്ചു. ഒപ്പം താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വമ്പന്‍ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്നും വിജയ് പറയുന്നു. ദുല്‍ഖറും വിജയും ഒരു ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്നതിന്റെ സൂചനയാണോ ഇതെന്നും പ്രേക്ഷകര്‍ സംശയിക്കുന്നുണ്ട്.

പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ഡിയര്‍ കോമ്രേഡ് സംവിധാനം ചെയ്തിരിക്കുന്നത് ഭരത് കമ്മയാണ്. ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം “സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക”യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് ഇത് തള്ളി രംഗത്തുവന്നു.

മുമ്പ് മഹാനടി എന്ന ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയും ദുല്‍ഖറും ഒരുമിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ