പുണ്യം തേടി വിജയ് ദേവരകൊണ്ടയും; കുംഭമേളയിലെത്തി ഗംഗാസ്‌നാനം ചെയ്ത് താരം

മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ സ്‌നാനം ചെയ്ത് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അമ്മ മാധവിക്ക് ഒപ്പമാണ് വിജയ് പ്രയാഗ്രാജിലെത്തിയത്. ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. നിരവധി താരങ്ങള്‍ ഇതിനോടകം പ്രയാഗ്‌രാജില്‍ എത്തിയിരുന്നു.

മലയാള സിനിമാ താരങ്ങളായ ജയസൂര്യയും സംയുക്തയും പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങള്‍ സംയുക്ത പങ്കുവെച്ചിരുന്നു. ജയസൂര്യയും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

അതേസമയം, 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ജനുവരി 13ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കും. കോടിക്കണക്കിനാളുകളാണ് കുംഭമേളയില്‍ പങ്കെടുക്കാനായി ഇവിടെ എത്തുന്നത്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളുമെല്ലാമുണ്ട്.

അതേസമയം, കരിയറിലെ 12-ാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് വിജയ് ദേവരകൊണ്ട ഇപ്പോള്‍. അടുത്തിടെ പുറത്തിറങ്ങിയ ദേവരകൊണ്ട സിനിമകളെല്ലാം ഫ്‌ളോപ്പ് ആയിരുന്നു. അര്‍ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം എന്നീ സിനിമകള്‍ മാത്രമാണ് താരത്തിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങള്‍.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ