സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

വിജയ് ദേവരകൊണ്ടയുടെ കരയറിലെ ബിഗ്ഗെസ്റ്റ് ഫ്‌ളോപ്പുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ‘ദ ഫാമിലി സ്റ്റാര്‍’. തിയേറ്ററില്‍ കനത്ത പരാജയം നേടിയ ചിത്രം ഒ.ടി.ടിയില്‍ എത്തിയതോടെ കനത്ത രീതിയില്‍ വിമര്‍ശനം നേരിടുകയാണ്. ഏപ്രില്‍ 5ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം 20 ദിവസങ്ങള്‍ക്കുള്ളിലാണ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

ചിത്രത്തിലെ ‘റേപ്പ് ഭീഷണി’ക്കെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഗോവര്‍ദ്ധന്‍ ഒരു വില്ലന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണികള്‍ നല്‍കുന്നതാണ് വിമര്‍ശിക്കപ്പെടുന്നത്.


ഫാമിലി സ്റ്റാര്‍ എന്ന് പേരിട്ട് മാസ് കാണിക്കാന്‍ വീട്ടിലെ സ്ത്രീകളെയൊക്കെ വച്ച് ഡയലോഗ് എഴുതാമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഗോവര്‍ദ്ധന്റെ അനിയത്തിയോട് മോശമായി പെരുമാറിയ ഗുണ്ടകളെ അടിച്ചൊതുക്കിയ ശേഷം പ്രധാന ഗുണ്ടയുടെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് പരോക്ഷ ഭീഷണി നല്‍കുകയും ചെയ്യുന്നതാണ് രംഗം.

ഈ രംഗത്തിന് തൊട്ടുമുമ്പ്, ഗോവര്‍ദ്ധന്‍ സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പറയുന്നുണ്ട് എന്നതാണ് രസകരം. ഈ രംഗത്തിന് കനത്ത രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളുമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പേര് തന്നെ കോമഡിയാക്കി എന്നാണ് പലരും പറയുന്നത്.

തെലുങ്ക് സിനിമയില്‍ ഇത് സാധാരണമാകും എന്നാല്‍ റേപ്പ് ഭീഷണി വച്ചല്ല ഫാമിലി സ്റ്റാറായ നായകന്‍ മാസ് കാണിക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിജയ് ദേവരകൊണ്ടയോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം