ഇന്ത്യയുടെ 'അയണ്‍ ലേഡി' യായി വിദ്യാ ബാലന്‍

കമല്‍ ചിത്രമായ “ആമി”യില്‍ മാധവിക്കുട്ടിയായി വേഷമിടാന്‍ കരാറായിരുന്ന മലയാളിയും ബോളിവുഡ് താരവുമായ വിദ്യാ ബാലന്‍ പിന്നീട് പിന്മാറിയത് ആരാധകര്‍ക്ക് നിരാശയായിരുന്നു സമ്മാനിച്ചത്. ഇപ്പോഴിതാ വിദ്യാ ബാലന്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷിന്റെ “ഇന്ദിര, ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പി എം” എന്ന പുസ്തകത്തിന്റെ സിനിമാ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും നിര്‍മ്മാതാവുമായ സിദ്ധാര്‍ത് റോയ് കപൂറും ചേര്‍ന്ന് വാങ്ങിയതായാണ് വാര്‍ത്തകള്‍. ഇത് വിദ്യാ ബാലനെ ഇന്ദിരയായി സ്‌ക്രീനില്‍ കാണാമെന്ന ചര്‍ച്ചയ്ക്ക് ചൂടു പകര്‍ന്നിരിക്കുകയാണ്.

തനിക്കു ഇന്ദിരാ ഗാന്ധിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ മോഹമുണ്ടെന്ന് വിദ്യാ ബാലന്‍ പലതവണ പറഞ്ഞിട്ടുണ്ട്. “തുംഹാരി സുലു”വിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ അഭിമുഖങ്ങളിലും തന്റെ ഈ ആഗ്രഹം വിദ്യ പറഞ്ഞിരുന്നു.””ഇന്ദിരാ ഗാന്ധിയാകാന്‍ ധാരാളം ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉള്‍പ്പെടെ. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല. ഇന്ദിരാ ഗാന്ധി ഒരു ശക്തയായ സ്ത്രീയാണ്. ഇന്ത്യയിലെ ശക്തരായ സ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവരെയല്ലേ ആദ്യം ഓര്‍മ്മ വരിക? കൂടാതെ രാജ്യത്തിന്റെ ഒരേയൊരു വനിതാ പ്രധാനമന്ത്രിയുമായിരുന്നു അവര്‍. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാന്‍ സാധിക്കുക എന്നത് എന്റെ വലിയ ഒരാഗ്രഹമാണ്.”

സാഗരികാ ഘോഷ് തന്നെയാണ് പുസ്തകത്തിന്റെ സിനിമാ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും ചേര്‍ന്ന് വാങ്ങിയ വിവരം പുറത്തു വിട്ടത്.  “അതിയായ സന്തോഷമുണ്ട്, സ്‌ക്രീനിലെ ഇന്ദിരയെക്കാണാന്‍ കാത്തിരിക്കുന്നു” എന്ന് സാഗരിക തന്റെ ട്വീറ്റില്‍ കുറിച്ചു. എന്നാല്‍ പുസ്തകം ആധാരമാക്കിയുള്ള ചിത്രത്തിനെക്കുറിച്ച് വിദ്യാ ബാലന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല.

Latest Stories

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു

IPL 2024: അംപയറുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കെടാ...; സഞ്ജുവിനെതിരെ ഡല്‍ഹി സഹ പരിശീലകന്‍

2018 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്, പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല; നിരാശാനെന്ന് വെളിപ്പെടുത്തി സൂപ്പർതാരം

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്