കേരളത്തില്‍ നിന്നും കോടികള്‍ വാരി വെട്രിമാരന്റെ 'വിടുതലൈ'; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

വെട്രിമാരന്‍ ചിത്രം ‘വിടുതലൈ’ ഏറ്റെടുത്ത് മലയാളി പ്രേക്ഷകര്‍. മാര്‍ച്ച് 31ന് റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര കളക്ഷന്‍ ആണ് കേരളത്തിലെ ബോക്‌സോഫീസില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഒരു കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ കഥയാണ് വിടുതലൈ.

ചിത്രത്തിന്റെ ആമുഖം മാത്രമാണ് ആദ്യഭാഗം പറഞ്ഞുവെക്കുന്നത്. സൂരി അഭിനയിച്ച കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ വിജയ് സേതുപതിയുടെ പെരുമാളിന്റെയും നാടിന്റെയും കഥ പൂര്‍ണമായും രണ്ടാം ഭാഗത്തിലൂടെയാണ് കാണിക്കുക.


15 വര്‍ഷമായി മനസില്‍ കൊണ്ടു നടക്കുന്ന സ്വപ്‌ന പദ്ധതി 40 കോടി ബജറ്റിലാണ് വെട്രിമാരന്‍ ഒരുക്കിയത്. ചിത്രത്തിലെ ഓപ്പണിംഗ് ഷോട്ടിലെ റെയില്‍ പാളം സ്‌ഫോടക വസ്തു വച്ച് തകര്‍ക്കുന്ന നിര്‍ണായക സീന്‍ എടുക്കാന്‍ എട്ട് കോടി രൂപയാണ് ചിലവഴിച്ചത്.

ട്രെയ്ന്‍ അപകടം ഒറ്റ ഷോട്ടില്‍ ഒരു ക്ലോസ് ഫ്രെയ്മില്‍ നിന്നുതുടങ്ങി ഒരു വലിയ ട്രെയ്ന്‍ അപകടത്തിന്റെ എല്ലാ ഭീകരതകളെയും ഗംഭീരമായാണ് ക്യമറ പകര്‍ത്തിയെടുത്തത്. ഈ രംഗത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ബി ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയിരിക്കുന്നത്. സൂരി ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. സൂരിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് വിടുതലൈയിലൂടെ കാണാന്‍ സാധിക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ