ഇന്ത്യ നമ്മുടെ കൈയില്‍ നിന്ന് പോയി, നനഞ്ഞ് ചന്ദ്രിക സോപ്പ് പോലെ; പൊട്ടിച്ചിരിപ്പിച്ച് വെള്ളരിപ്പട്ടണം ട്രെയ്‌ലര്‍

മഞ്ജുവാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമായിരിക്കുമിത് എന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്ലര്‍. ചിത്രം ഈ മാസം 24-ന് തിയേറ്ററുകളിലെത്തും.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്.

മഞ്ജുവാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷായി സൗബിന്‍ ഷാഹിര്‍ എത്തുന്നു. ഛായാഗ്രഹണം- അലക്‌സ് ജെ പുളിക്കല്‍, എഡിറ്റിങ്- അപ്പു എന്‍ ഭട്ടതിരി. മധുവാസുദേവന്‍, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.

കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത് ബി നായര്‍, കെ ജി രാജേഷ് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്. പി ആര്‍ ഒ- എ എസ് ദിനേശ്.

Latest Stories

ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണു; വെള്ളത്തില്‍ വീണ ഒരാളുടെ മൃതദേഹം കണ്ടെത്തി

കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി; ബിജെപി ഓഫീസില്‍ കേക്കുമായി ക്രൈസ്തവ നേതാക്കള്‍

IND vs ENG: "സൂപ്പർമാൻ ഫ്രം ഇന്ത്യ"; ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി സച്ചിൻ ടെണ്ടുൽക്കർ

'ഗുരുക്കന്മാര്‍ പറഞ്ഞുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്?'; അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുകേഷ് എംഎല്‍എ

അടൂരിന്റെ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റം; നടക്കുന്നത് പഴയ ഫ്യൂഡല്‍ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെന്ന് കെ രാധാകൃഷ്ണന്‍ എംപി

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ശേഷം ഇങ്ങനെ

നിർമാണത്തിലിരിന്ന പാലത്തിന്റെ സ്പാൻ തകർന്ന് അപകടം; കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു

'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം', മോഹൻലാലിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ

IND vs ENG: അതെ... സിറാജ്, നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്; ഓവലിൽ ജയം പിടിച്ചുപറിച്ച് ഇന്ത്യ

IND vs ENG: "ജോലിഭാരം അല്ല"; ബുംറയുടെ അഭാവത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ ഉദ്യോഗസ്ഥൻ